HOME
DETAILS

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: തെളിവെടുപ്പിൽ വീഴ്ച; ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ

  
Web Desk
March 06, 2026 | 11:42 AM

rahul mamkoottathil case dysp suspended for lapses in evidence collection

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സസ്‌പെൻഡ് ചെയ്തു. ഡിജിപിയുടെ ശുപാർശയെത്തുടർന്ന് ആഭ്യന്തര വകുപ്പാണ് നടപടിയെടുത്തത്. 

രാഹുലിനെ തിരുവല്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ പ്രത്യേക നിർദേശമുണ്ടായിട്ടും ഡിവൈഎസ്പി സ്ഥലത്തെത്തിയില്ല. തെളിവെടുപ്പ് സമയത്ത് പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിൽ ഡിവൈഎസ്പി പരാജയപ്പെട്ടു. വീഴ്ചയെക്കുറിച്ച് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഡിജിപി ഉടൻ തീരുമാനിക്കും.

അതേസമയം, ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിലെ രണ്ടാമത്തെ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന ഹരജിയിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമയം തേടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. രാഹുൽ സമയം ആവശ്യപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.

അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാൻ രാഹുൽ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. പരാതിക്കാരിയെയോ സാക്ഷികളെയോ ബന്ധപ്പെടരുത് എന്ന കർശന ഉപാധിയോടെയായിരുന്നു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്.

 

 

ongoing sexual assault case against Rahul Mamkoottathil, Thiruvalla DYSP S. Nandakumar has been suspended for serious lapses during the evidence collection process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസം'; വെടിവെപ്പിനെ അപലപിച്ച് മോദി

National
  •  4 days ago
No Image

നിതിന്‍രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. റാം ഹൈക്കോടതിയിലേക്ക്

Kerala
  •  4 days ago
No Image

പാമ്പുകടിയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ചികിത്സയിലായിരുന്ന 75കാരി 

Kerala
  •  4 days ago
No Image

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് യാത്രക്കാര്‍ക്ക് പരുക്ക്, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

National
  •  4 days ago
No Image

വൈറ്റ്ഹൗസ് വെടിവെപ്പ്: അക്രമിയുടെ ഫോട്ടോ പുറത്തുവിട്ട് ട്രംപ് 

International
  •  4 days ago
No Image

പുതിയ ജീവിതത്തിലേക്ക് ചുവടുവച്ച് ചൂരല്‍മലയിലെ കുടുംബങ്ങള്‍; ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശം നാളെ

Kerala
  •  4 days ago
No Image

'299 രൂപക്ക് വസ്ത്രം'; ഫേസ്ബുക്ക് പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത നഴ്‌സിന് നഷ്ടമായത് ഒരു ലക്ഷം

National
  •  4 days ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസി 30,000 രൂപ പിഴയൊടുക്കണം'

Kerala
  •  4 days ago
No Image

പി.എസ്.സി ഈ വർഷം പ്രസിദ്ധീകരിച്ചത് 18 വിജ്ഞാപനം മാത്രം; തിങ്കളാഴ്‌ചകളിലെ യോഗങ്ങൾ മുടങ്ങുന്നു

Kerala
  •  4 days ago
No Image

മൂന്നാറിലും അതീവ ജാഗ്രത; അള്‍ട്രാ വയലറ്റ് വികിരണ സൂചിക എട്ടില്‍; 11ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് 

Weather
  •  4 days ago