HOME
DETAILS

എല്ലായിടത്തും ഏഴ്! 'ആ ക്രെഡിറ്റും തല കൊണ്ടുപോയല്ലോ' ഇന്ത്യയുടെ വിജയത്തിലും ചർച്ചയായി ധോണി

  
March 06, 2026 | 12:04 PM

ms dhoni great impact on india vs england semi final

മുംബൈ: ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയുടെ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇതിനായി ആരാധകർ ചേർത്തുവെക്കുന്നത് ധോണിയുടെ ഐക്കോണിക് ജേഴ്സി നമ്പറായ 7 ആണ്. മത്സരത്തിലെ പല സംഭവവികാസങ്ങളും ധോണിയുടെ ഏഴാം നമ്പറുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും 'തല ഫോർ എ റീസൺ' എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. 

മത്സരത്തിൽ ഇന്ത്യ വിജയിച്ചത് ഏഴ് റൺസിനാണ്. ഈ ടൂർണമെന്റിലെ ഇന്ത്യയുടെ ഏഴാം വിജയമായിരുന്നു ഇത്. ഐസിസി ടൂർണമെന്റുകളിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഇന്ത്യയുടെ ഏഴാം വിജയമായിരുന്നു ഇത്. മത്സരത്തിൽ ഇരു ടീമുകളുടെയും ഏഴ് വിക്കറ്റുകൾ മത്സരത്തിൽ നഷ്ടമായിരുന്നു. 

ഇതിന് പുറമെ രണ്ട് ടീമുകളുടെയും ടോപ് സ്‌കോറർമാരുടെ ഇന്നിങ്സിൽ നേടിയ സിക്സുകളുടെ എണ്ണവും ഏഴ് തന്നെയാണ്. ഇന്ത്യക്കായി സഞ്ജു സാംസണും ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബേഥൽ എന്നിവരാണ് തിളങ്ങിയത്. ഈ ടൂർണമെന്റിൽ ഏഴാം സെഞ്ച്വറിയായിരുന്നു ഇംഗ്ലീഷ് യുവതാരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ സംഭവങ്ങളെല്ലാം ധോണിയുടെ ഐക്കോണിക് നമ്പറുമായി ചർച്ചയാക്കിയിരിക്കുകയാണ് ആരാധകർ. ധോണി മത്സരം കാണാൻ മുംബൈയിൽ എത്തിയതും ഈ ചർച്ച സജീവമാവാൻ കാരണമായി.  

അതേസമയം ലോകകപ്പിലെ കലാശപ്പോരാട്ടം ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെമിയിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയെത്തുന്ന ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. 

India has advanced to the final of the T20 World Cup after defeating England in the semi-finals. Following India's victory, the name of Indian legend MS Dhoni is currently being discussed extensively on social media. For this, fans are adding Dhoni's iconic jersey number 7.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

Kerala
  •  7 days ago
No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  7 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  7 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  7 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  7 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  7 days ago
No Image

ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം 

National
  •  7 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  7 days ago