സിറിയയില്‍ റഷ്യന്‍ പട്രോളിങ്
സൈനികനടപടി നിര്‍ത്തണമെന്ന് ചൈനയും, ഇന്ന് രക്ഷാസമിതി യോഗം
ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി ആക്രമണം തുടരുന്നതിനിടെ കുര്‍ദുകളുടെ അഭ്യര്‍ഥന മാനിച്ച് സിറിയന്‍ സൈന്യം അവിടേക്ക് എത്തിയതോടെ ഇരു സേനകളും തമ്മില്‍ രക്തരൂഷിത ഏറ്റുമുട്ടലുണ്ടാകുന്നതൊഴിവാക്കാന്‍ റഷ്യ സൈനികരെ നിയോഗിച്ചു. മന്‍ബിജില്‍ ഇരു സേനകള്‍ക്കുമിടയില്‍ രഷ്യന്‍ സൈനികര്‍ പട്രോള്‍ നടത്തുകയാണെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
തുര്‍ക്കിയും സിറിയയും തമ്മില്‍ യുദ്ധമുണ്ടാവുന്നത് ആരും ആഗ്രഹിക്കുന്നില്ലെന്നും അനുവദിക്കില്ലെന്നും സിറിയയിലെ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്ടര്‍ ലവ്‌റന്റിയേവ് പറഞ്ഞു. തുര്‍ക്കിയുടെ ആക്രമണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയില്‍ ബഷാറുല്‍ അസദ് ഭരണകൂടവുമായി ഉറ്റബന്ധം പുലര്‍ത്തുന്ന രാജ്യമാണ് റഷ്യ. അതേസമയം യു.എസ് സഖ്യസേന മന്‍ബിജില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. മന്‍ബിജില്‍ വിന്യസിച്ച സിറിയന്‍ സേന അവിടെ പതാക ഉയര്‍ത്തി.
അതിനിടെ സൈനികനടപടി നിര്‍ത്തണമെന്ന് ചൈനയും തുര്‍ക്കിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയപരിഹാരമുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.
തുര്‍ക്കി സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ഇതുവരെ 2,75,000 പേര്‍ അഭയാര്‍ഥികളായി പോയതായി പ്രാദേശിക കുര്‍ദ് ഭരണകൂടം അറിയിച്ചു. തുര്‍ക്കി സേന നാല് കുര്‍ദ് മേയര്‍മാരെ പിടികൂടി. ഐ.എസ് ഭീകരര്‍ തടവില്‍ നിന്നു രക്ഷപ്പെട്ടെന്നത് ശരിയല്ലെന്നും അവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.
അതിനിടെ സിറിയന്‍ പ്രശ്‌നത്തില്‍ യു.എന്‍ രക്ഷാസമിതി ഇന്ന് വീണ്ടും യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."