ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനബി(സ)യിലൂടെ: ഹൈദരലി തങ്ങള്‍
മലപ്പുറം (പട്ടിക്കാട്): ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനബി(സ)യിലൂടെ ആണെന്നും ആധുനിക ലോകം നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ക്ക് തിരുനബി(സ)യുടെ അധ്യാപനങ്ങളില്‍ പരിഹാരമുണ്ടെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പൂര്‍വവിദ്യാര്‍ഥി സംഘടന ഓസ്‌ഫോജന സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വപ്രവാചകരുടെ തിരുചര്യ അനുധാവനം ചെയ്യല്‍ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. പ്രവാചക അധ്യാപനങ്ങള്‍ കൂടുതല്‍ പഠനവിധേയമാക്കാനും പുതിയ തലമുറക്ക് പകര്‍ന്നു നല്‍കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം സംസാരിച്ചു.
ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ഹംസ ഫൈസി ഹൈതമി, അസ്ഗറലി ഫൈസി പട്ടിക്കാട്, കുട്ടിഹസന്‍ ദാരിമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഇബ്‌റാഹിം ഫൈസി തിരൂര്‍ക്കാട്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, അലി ഫൈസി ചെമ്മാണിയോട്, അലി ഫൈസി പാവണ്ണ, സി.എച്ച് ത്വയ്യിബ് ഫൈസി, ഡോ. സൈതാലി ഫൈസി പട്ടിക്കാട്, കരീം മുസ്‌ലിയാര്‍ കൊളപ്പറമ്പ്, സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹബീബ് ഫൈസി കോട്ടോപ്പാടം, മുഹമ്മദ്കുട്ടി ഫൈസി മുള്ള്യാകുര്‍ശി മൗലിദ് സദസിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."