തലനാരിഴയ്ക്ക് ഒഴിവായതു വന്‍ദുരന്തം
കണ്ണൂര്‍: തോട്ടട കിഴുന്നയില്‍ കടല്‍തീരത്തോടു ചേര്‍ന്ന റിസോര്‍ട്ടിലെ സമ്മേളനഹാള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൊലിസുകാര്‍ വന്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 10.45ഓടെയാണ് ജില്ലാ പൊലിസ് അസോസിയേഷന്റെ പഠനക്യാംപിനിടെ കാന്‍ബേ റിസോര്‍ട്ടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നുവീണത്. ഈസമയം രണ്ടു വിദേശികളും റിസോര്‍ട്ടിലുണ്ടായിരുന്നു. പൊലിസുകാരുടെ കൂട്ടനിലവിളികള്‍ക്കിടെ റിസോര്‍ട്ടിലെ അതിഥികളായെത്തിയ വിദേശികളും ഭയചകിതരായി. ആദ്യം എന്താണു സംഭവിക്കുന്നതെന്ന് ഇവര്‍ക്കു മനസിലായില്ല. വിവരമറിഞ്ഞ് കൂടുതല്‍ പൊലിസ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതോടെ എന്താണു സംഭവിക്കുന്നതെന്ന് ഇവര്‍ക്കു മനസിലായില്ല.
റിസോര്‍ട്ടിലേക്കു നല്ല വഴിയില്ലാത്തതും പരുക്കേറ്റ പൊലിസുകാരെ ആശുപത്രിയില്‍ എത്തിക്കുന്നതു വൈകിച്ചു. ഇടുങ്ങിയ വഴിയാണു കടല്‍തീരത്തോടു ചേര്‍ന്ന റിസോര്‍ട്ടിലേക്കുള്ളത്. കാലപ്പഴക്കമാണ് ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നുവീഴാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. എടക്കാട്, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ ടൗണ്‍ പൊലിസ് സംയുക്തമായാണു പരുക്കേറ്റ പൊലിസുകാരെ ആശുപത്രികളില്‍ എത്തിച്ചത്. എകെജി ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: മിഥുന്‍ലാല്‍, സിനീഷ്, വിനീഷ്, അനില്‍, സിനീഷ് മാതമംഗലം, പ്രസാദ്, ഷജില്‍, പ്രിയേഷ്, നിഷാദ്, മനോജ്, തോമസ്, പ്രസാദ്, ലയേഷ്, ഷിജു, രാമചന്ദ്രന്‍, രവി, രാമകൃഷ്ണന്‍, പ്രിയേഷ്, വിനു, സന്ദീപ്, സുവര്‍ണന്‍, വിജേഷ്, സുരേഷ്, പ്രകാശന്‍, സുരേഷ്, വിപിന്‍, ജയശ്രീ, സിന്ധു, ദീപ. കൊയിലി ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: മട്ടന്നൂര്‍ പരിയാരത്തെ ഷംസുദീന്‍, പാപ്പിനിശ്ശേരിയിലെ സുബൈര്‍. ധനലക്ഷ്മി ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: പ്രവീണ ചൂളിയാട്, ടി. പ്രവീണ മുഴപ്പിലങ്ങാട്, സഞ്ജയ് കണ്ണാടിപ്പറമ്പ്, രേഖ മയ്യില്‍, ശ്രീജ മമ്പറം. സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: വിജേഷ് പേരാവൂര്‍, വിജേഷ് ഏച്ചൂര്‍, ശ്രീജിത് കണ്ണപുരം, രജിലേഷ്, രതീഷ്, ബിജു വലിയന്നൂര്‍, ചന്ദ്രശേഖന്‍ കോഴിക്കോട്, ഷാഹിദ് തളിപ്പറമ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."