HOME
DETAILS

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കാറ്റില്‍ പറത്തി; നിയമവിരുദ്ധമായി ക്വാറിയിലേക്ക് വഴി

  
backup
November 13 2018 | 03:11 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-19

ഒറ്റപ്പാലം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കാറ്റില്‍ പറത്തി അനധികൃത പരിവര്‍ത്തനം നടത്തി ക്വാറി യിലേക്കുള്ള വഴിയൊരുക്കി. ചുനങ്ങാട് മുരുക്കുംപറ്റയിലാണ് നിയമങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത പരിവര്‍ത്തനം നടത്തിയത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം പരിവര്‍ത്തനം ചെയ്തു റോഡ് നിര്‍മിച്ചതായി പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടരീതിയിലുള്ള നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒറ്റപ്പാലം താലൂക്കില്‍ അമ്പലപ്പാറ രണ്ട് വില്ലേജില്‍ വരുന്ന റീസര്‍വേ 127 ഒന്നില്‍ ഉള്‍പ്പെട്ട പഴയ സര്‍വ്വേ നമ്പര്‍ 47 10, 48 4 എന്നിവ ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുന്ന നിലഭൂമിയാണെന്ന് വില്ലേജില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ പ്രകാരം വ്യക്തമാണ്. അമ്പലപ്പാറ കൃഷി ഓഫിസര്‍ വില്ലേജ് ഓഫിസര്‍ക്ക് സമര്‍പ്പിച്ച രേഖയിലാണ് അനധികൃത പരിവര്‍ത്തനം കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്. അമ്പലപ്പാറ വില്ലേജിലെ ചുനങ്ങാട് മുരുക്കുംപറ്റയില്‍ സമീപകാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ക്വാറിയോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് അന്വേഷണം നടത്തിയത്. റീസര്‍വ്വേ 1271ല്‍ സ്ഥലത്തിന്റെ എന്ന സര്‍വേ നമ്പറുകള്‍ 4910, 484 ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൃഷി ഓഫിസര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലും പറയുന്നു. ക്വാറി യിലേക്കുള്ള റോഡ് അനധികൃത പരിവര്‍ത്തനം നടത്തി നിര്‍മ്മിച്ചതാണെന്ന് കൃഷി ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമ്പലപ്പാറ 2 വില്ലേജ് ഓഫിസില്‍ നിന്നും നല്‍കിയ സ്റ്റോപ്പ് മെമ്മോക്ക് യാതൊരുവിധ വിലയും കല്‍പ്പിക്കാത്ത സ്ഥിതിയാണ്. പരിവര്‍ത്തനം ചെയ്യപ്പെട്ട സ്ഥലം പരിശോധിച്ച് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 2008 സെക്ഷന്‍ 12(2)ബി പ്രകാരം ഈ സ്ഥലത്ത് ഉടമകള്‍ക്ക് അടിയന്തരമായി നിരോധന ഉത്തരവ് നല്‍കേണ്ടതാണെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ ഉത്തരവിട്ടിരുന്നു. കൂടാതെ അനധികൃത പരിവര്‍ത്തനം നടത്തിയ സ്ഥലം പുന:സ്ഥാപിക്കാന്‍ കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതാണെന്നും, നിര്‍ദ്ദേശം കക്ഷികള്‍ നിരസിക്കുന്ന പക്ഷം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കക്ഷികളായ ക്വാറി ഉടമകള്‍ക്കെതിരെ ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതും, സ്വീകരിച്ച നടപടി വിവരങ്ങളും ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും സബ് കലക്ടര്‍ ഓഫിസ് ഉത്തരവിട്ടിരുന്നു. അനധികൃത പരിവര്‍ത്തനം ശ്രദ്ധയില്‍പെട്ട ഒറ്റപ്പാലം സബ് കലക്ടര്‍ ജെറാമിക് ജോര്‍ജ്ജ് മൂന്ന് തവണ നടപടികള്‍ സ്വീകരിക്കാനായി നിര്‍ദ്ദേശം നല്‍കിയതായി രേഖകളില്‍ കാണുന്നു. 2018 മാര്‍ച്ച് 21നും,ജൂണ്‍ 7നും, ജൂലൈ 31 ന്നുമാണ് അമ്പലപ്പാറ രണ്ട് വില്ലേജ് ഓഫിസര്‍ക്ക് ഒറ്റപ്പാലം സബ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ക്വാറി ഉടമകള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ ഇതുവരെ യാതൊരു നടപടികളും കണ്ടില്ലെന്ന് പരാതിയാണ് നാട്ടുകാര്‍ക്ക്.

 

കൊല്ലങ്കോട് മേഖലയില്‍ അനധികൃത ക്വാറികള്‍ സജീവം


പുതുനഗരം: കൊല്ലങ്കോട് മേഖലയില്‍ അനധികൃത ക്വാറികള്‍ സജിവമാകുന്നു. സര്‍ക്കാര്‍ അംഗീകരിച്ച് മൂന്ന് ക്രഷറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കൊല്ലങ്കോട് മേഖലയില്‍ നിലവില്‍ അനധികൃത ക്വാറികള്‍മാത്രം 30 ല്‍അധികമുണ്ട്. മുതലമട പഞ്ചായത്തില്‍ ചെമ്മണാമ്പതി മുതല്‍ എലവഞ്ചേരി പഞ്ചായത്തില്‍ വളവടി വരെയുള്ള പ്രദേശങ്ങളിലാണ് അനധികൃതമായി 32 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, ജിയോളജി, ജില്ലാ കലക്ടറുടെ കീഴിലുള്ള എക്‌സ്‌പ്ലോസീവ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റവന്യൂ എന്നീ നകുപ്പുകള്‍ സംയുക്തമായി അനുവാദം നല്‍കുമ്പോഴാണ് ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നത് എന്നാല്‍ ഇവയോന്നുമില്ലാതെയാണ് കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലാണ് അനധികൃത ക്വാറികള്‍ വ്യാപകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളേയും റവന്യൂ ഉള്‍പ്പടെയുള്ള മറ്റു ഉദ്യോഗസ്ഥരെയും നോക്കുകുത്തിയാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ കൊല്ലങ്കോട്, പുതുനഗരം, നെന്മാറ പൊലിസും നടപടിയെടുക്കുന്നില്ല. ഈ മുന്നു പോലീസ് സ്റ്റേഷനുകളിലൂടെയാണ് അനധികൃത ക്വാറികളില്‍ നിന്നും കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ കടക്കുന്നത്. പൊലിസ് സി.സി.ടി.വി കാമറകള്‍ കൊല്ലങ്കോട ടൗണില്‍ ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും അനധികൃത ഖനനങ്ങള്‍ക്കെതിരെ ഉപയോഗപെടുത്താറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിര്‍മാണ മേഖലകള്‍ സ്തംഭിക്കാതിരിക്കുവാന്‍ പരിസ്ഥിതി ആഘാത പരിശോധനകള്‍നടത്തി ക്വാറികള്‍ക്ക് നിബന്ധനയോടെ അനുവാദം നല്‍കണമെന്നും അനുവാദം ഇല്ലാതെപ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  14 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  42 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago