കെംഡലിന് മൈനിങ് ചുമതല നല്‍കുന്നത് അനൗചിത്യം: പ്രേമചന്ദ്രന്‍ എം.പി
ചവറ: കെ.എം.എം.എല്‍ കമ്പനിയുടെ കരിമണല്‍ ഖനനം കെംഡലിനെ ചുമതലപ്പെടുത്തുന്ന നടപടി അനൗചിത്യമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കെ.എം.എം.എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനം ഖനന പ്രവര്‍ത്തനത്തിനാവശ്യമായ യാതൊരു വിധ സന്നാഹങ്ങളുമില്ലാത്ത മറ്റൊരു പൊതുമേഖലാ സ്ഥാപനത്തെ ചുമതലയേല്‍പ്പിക്കുന്നതിലൂടെ തൊഴില്‍ മേഖലക്ക് യാതൊരു പ്രയോജനവുമില്ല. കഴിഞ്ഞ 22 മാസക്കാലമായി തുടരുന്ന മേഖലയിലെ തൊഴില്‍ സ്തംഭനത്തിനെതിരേ സമര രംഗത്തിറങ്ങണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
പൊന്മന സെക്കന്റ് മൈനിങ് തൊഴിലാളി ക്ഷേമ പ്രവര്‍ത്തന സംഘം നടത്തിയ പഠനോപകരണ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി സുധിഷ് കുമാര്‍ അധ്യക്ഷനായി. ജസ്റ്റിന്‍ ജോണ്‍, സേവ്യര്‍, പാലോട്ട് രമേശ്, മനോജ് പോരൂക്കര, ചവറ പത്മകുമാര്‍, ഷിലു, സേനാധിരാജന്‍, വിഷ്ണു, പ്രവീണ്‍, വിപിന്‍, ആന്റണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."