ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളും രണ്ട് ദിവസംകൂടി പൊലിസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ പരിഗണിക്കുന്നത് 19ന്
താമരശ്ശേരി: കൂടത്തായി കൊലാപാതക പരമ്പര കേസിലെ ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളും രണ്ട് ദിവസം കൂടി പൊലിസ് കസ്റ്റഡിയില്‍ തുടരും. താമരശ്ശേരി കോടതിയാണ് വെള്ളിയാഴ്ച നാല് മണിവരെ ഇവരെ പൊലിസ് കസ്റ്റഡിയില്‍ തുടരാന്‍ അനുവദിച്ചത്.
പ്രജികുമാര്‍ കോയമ്പത്തൂരില്‍ നിന്നാണ് സയനൈഡ് കൊണ്ടുവന്നതെന്നും അതുകൊണ്ട് പ്രതികളെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന് പൊലിസ് കസ്റ്റഡിയില്‍ തുടരാന്‍ സമയം ആവശ്യപ്പെട്ടത്. മൂന്ന് ദിവസം കൂടി പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
ഇതിനെതിരേ പ്രതിഭാഗം അഭിഭാഷകര്‍ ശക്തമായി രംഗത്തുവന്നെങ്കിലും കോടതി കസ്റ്റഡി രണ്ട് ദിവസം കൂടി അനുവദിക്കുകയായിരുന്നു.അതേസമയം കോടതിയില്‍ പ്രതികള്‍ സമര്‍പിച്ച ജാമ്യാപേക്ഷ 19ന് പരിഗണിക്കും. പ്രതികളായ റെജികുമാറും മാത്യുവും നേരത്തേ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രധാന പ്രതിയായ ജോളി ഇന്നാണ് അപേക്ഷ നല്‍കിയത്.
പൊലിസിന്റെ ചോദ്യം ചെയ്യല്‍ സംബന്ധിച്ച് പരാതികളൊന്നുമില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാന്‍ കോടതി ഇന്ന് സമയം അനുവദിച്ചു. ഭാര്യ നല്കിയ അപേക്ഷയിന്മേലാണ് ഇവര്‍ക്ക് 10മിനുട്ട് സമയം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."