മുഖ്യമന്ത്രിക്ക് കത്തുകളയച്ച് കൂത്താട്ടുകുളം ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കൂത്താട്ടുകുളം: മുഖ്യമന്ത്രി അയച്ച കത്തിന് കൂത്താട്ടുകുളത്തെ കുട്ടികളയച്ച മറുപടി കത്തുകള്‍ ശ്രദ്ധേയമായി. പുസ്തകം നേരത്തെ തന്നതും സ്‌കൂള്‍ ഹൈടെക് ആക്കാന്‍ തെരഞ്ഞെടുത്തതുമെല്ലാം കത്തുകളിലുണ്ട്.
എണ്ണൂറോളം കുട്ടികളും ഇത്തരത്തിലുള്ള കത്തുകള്‍ മുഖ്യമന്ത്രിക്ക് അയച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ മുന്നേറ്റത്തിന് അഭിനന്ദനവും സ്‌കൂളില്‍ പ്ലാസ്റ്റിക് ഒഴിവാക്കിയതും പച്ചക്കറിത്തോട്ടവും നക്ഷത്രവനവും ജൈവവൈവിധ്യ പാര്‍ക്കും ഔഷധ തോട്ടവുമെല്ലാം കത്തുകളില്‍ നിറഞ്ഞിട്ടുണ്ട്.
ഇതെല്ലാം നേരില്‍ കാണാനും അടുത്ത വാര്‍ഷികത്തിന് കലാ പരിപാടികള്‍ കാണാനും മുഖ്യമന്ത്രിയെ ക്ഷണിച്ച കത്തുകളുമുണ്ട്. സ്വന്തം ഫോട്ടോകള്‍ ഒട്ടിച്ചു ചേര്‍ത്തും ചിത്രങ്ങള്‍ വരച്ചും കത്തുകളെ മനാഹരമാക്കാന്‍ ഓരോരുത്തരും ശ്രമിച്ചിട്ടുണ്ട്.
പ്രധാനാധ്യാപിക ആര്‍ വത്സലാ ദേവി, കെ.വി ബാലചന്ദ്രന്‍, പി. ടി എ പ്രസിഡന്റ് പി. എം രാജു, സി കെ ജയന്‍, പി കെ ശാലിനി ഭായി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."