HOME
DETAILS
MAL
പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചോദിക്കുന്നത് ചട്ടലംഘനം, എന്‍.എസ്.എസിനെതിരേ പരാതി ലഭിച്ചാല്‍ നടപടിയെന്ന് ടിക്കാറാം മീണ
backup
October 16 2019 | 14:10 PM
തിരുവനന്തപുരം: ജാതി സംഘടനകളെ കൂട്ടു പിടിച്ച് വോട്ട് തേടുന്ന മുന്നണികളെ കുരുക്കിലാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജാതി മത സംഘടനകള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് അഭ്യര്‍ഥിക്കുന്നത് ചട്ടലംഘനാമാണെന്ന് ടിക്കാറാം മീണ പറഞ്ഞു. എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിക്കുകയും കരയോഗങ്ങള്‍ പരസ്യമായി യോഗം കൂടി തങ്ങളുടെ ജാതിയിലുള്ളവരോട് ഒരു പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന പരസ്യ പ്രഖ്യാപനം നടത്തുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.
എന്‍.എസ്.എസിന്റെ തീരുമാനത്തിനെതിരേ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ ഇത് സംബന്ധിച്ച് പരിശോധന ഉണ്ടാകും. കൂടാതെ ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."