HOME
DETAILS

രണ്ടായിരം രൂപാ നിരോധിക്കാന്‍ പോകുന്നതായി പ്രചാരണം: ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ: കടകളില്‍ 2000 രൂപ സ്വീകരിക്കുന്നില്ലെന്നും പരാതി, പരക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് ആര്‍.ബി.ഐ

  
backup
October 16 2019 | 14:10 PM

band-2000-rupa-fake-news-issue

പാലക്കാട്: നോട്ടുനിരോധനത്തിന്റെ ആശങ്കകള്‍ വിട്ടൊഴിയും മുമ്പ് വീണ്ടും രണ്ടായിരം രൂപയുടെ നോട്ടുനിരോധിക്കാന്‍ പോകുന്നതായി പ്രചാരണം. മറ്റൊരു നോട്ട് നിരോധനം കൂടി വരുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ആര്‍.ബി.ഐ വിശദീകരണവുമായി രംഗത്തെത്തി.
ഒക്ടോബര്‍ 10 മുതല്‍ 2000 രൂപയുടെ നോട്ടുകളുടെ ക്രയവിക്രയങ്ങള്‍ സാധ്യമാകില്ലെന്നും 50,000 രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ ലഭ്യമാകില്ലെന്നുമാണ് വാര്‍ത്തകള്‍ പരന്നത്. 2020 ജനുവരി മുതല്‍ പുതിയ 1000രൂപ നോട്ടുകള്‍ എത്തുമെന്നും 2000 രൂപ നോട്ടുകള്‍ കൈയിലുള്ളവര്‍ ഉടന്‍ മാറ്റണമെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നോട്ടുകള്‍ നിരോധിക്കില്ലെന്നും, ആശങ്കവേണ്ടെന്നും റിസര്‍വ് ബാങ്ക് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിട്ടും ജനങ്ങളുടെ ആശങ്ക മാറിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐയില്‍ സമ്മര്‍ദ്ദം ചെലുത്തി വീണ്ടും 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമോയെന്ന ഭീതിയിലുമാണ്. ഇപ്പോള്‍ തന്നെ കച്ചവട സ്ഥാപനങ്ങള്‍ 2000 രൂപയുടെ നോട്ടുകള്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. സ്വര്‍ണക്കടകള്‍, തുണിക്കടകള്‍ എന്നിവിടങ്ങളില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പറയുന്നു.

വിവാഹത്തിനു സ്വര്‍ണവും, വസ്ത്രങ്ങളുമൊക്കെ വാങ്ങി ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്. ഭൂമി ആധാരം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളും ദ്രുതഗതിയില്‍ നടത്തുന്ന തിരക്കിലാണ് ആളുകള്‍. 2000 രൂപ നിരോധിച്ചാല്‍ പഴയപോലെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്ന് കഷ്ടപ്പെടേണ്ടി വരുമോയെന്നും ആശങ്കയുണ്ട്. മുന്‍പ് നോട്ടു നിരോധനം സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ ആര്‍.ബി.ഐ നിഷേധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്താല്‍ ഇന്ത്യയില്‍ നോട്ടുകള്‍ നിരോധിച്ചു. ഇതിനു ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടാണ് ഇപ്പോള്‍ വീണ്ടും നിരോധിക്കാന്‍ പോകുന്നതെന്നാണ് പ്രചാരണം

2016 നവംബര്‍ എട്ടിന് പഴയ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് ആര്‍.ബി.ഐ 2000 രൂപ നോട്ടുകള്‍ ഇറക്കിയത്. 2016-17 വര്‍ഷം 3,542.991 ദശലക്ഷം 2000രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്നു. 2017-18 ല്‍ 111.507 ദശലക്ഷവുമാണ് അച്ചടിച്ചത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാരെ കുടുക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. രണ്ടായിരം രൂപ നോട്ടുകളുടെ വിനിമയത്തില്‍ കുറവ് വരുത്തിയതായി ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. 2018 മാര്‍ച്ചില്‍ 3,363 ദശലക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രചാരണത്തിലുണ്ടായിരുന്നു. 2019 സാമ്പത്തിക വര്‍ഷം അത് 3,291 ദശലക്ഷമായി കുറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 50 കോടിയുടെ വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2000 രൂപ നോട്ടുകള്‍ കൂടുതലായി അച്ചടിക്കുന്നത് കള്ളക്കടത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ആന്ധ്രാ തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്നും ആറ് കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഈ വര്‍ഷം 2000 രൂപയുടെ നോട്ടുകളൊന്നും തന്നെ ആര്‍.ബി.ഐ അച്ചടിച്ചിട്ടില്ല.
2000 രൂപ കറന്‍സിയുടെ അച്ചടി കുറക്കുക മാത്രമാണ് ചെയ്തത്. വിപണിയില്‍ 2000 രൂപയുടെ നോട്ട് ആവശ്യത്തിന് ഉള്ളതുകൊണ്ടും കള്ളപ്പണം തടയുന്നതിനുമാണ് അച്ചടി കുറച്ചതെന്ന് ആര്‍.ബി.ഐ വിശദീകരിച്ചു. വിവരാവകാശ രേഖയ്ക്കുള്ള മറുപടിയായായിരുന്നു ആര്‍.ബി.ഐയുടെ പ്രതികരണം. 2000 രൂപയുടെ നോട്ടിന്റെ അച്ചടി നിര്‍ത്തിയത് കൊണ്ട് നോട്ട് അസാധുവാക്കില്ലെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  9 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  37 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  43 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago