ഹൈടെക്ക് കള്‍ട്ടിവേഷനില്‍ പരിശീലനം നല്‍കുന്നു
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹൈടെക് കള്‍ട്ടിവേഷന്‍ എന്ന ട്രെയിനിങ്് കോഴ്‌സിലേക്ക് കുറഞ്ഞത് എസ്.എസ്.എല്‍.സി. യോഗ്യതയുള്ള യുവതീയുവാക്കളെ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നു. 25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്‍ അവരുടെ ബയോ ഡാറ്റയും വിദ്യാഭ്യാസയോഗ്യത തെളിയി ക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം ജൂലൈ 31ന് രാവിലെ 10 ന്് വെള്ളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റിലുള്ള ഓഫീസില്‍ ഇന്റര്‍വ്യുവിന് നേരിട്ട് ഹാജരാകണം.
ദിനംതോറും ഹൈടെക് മേഖലയില്‍ വളര്‍ന്നുവരുന്ന അനന്തസാധ്യതകളെ ഉപയോഗപ്രദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഹൈടെക് മേഖലയോടും കൃഷിയോടും അതുമായി ബന്ധപ്പെട്ട അനുബന്ധഘടകങ്ങളോടും താല്പര്യവുമുള്ള യുവതീ യുവാക്കളെയാണ് കോഴ്‌സിലേക്ക് തെരഞ്ഞെടുക്കുന്നത്. പരിശീലന കാലാവധി ആറ് മാസമാണ്. പരീശീലന ഫീസ് 10,000 രൂപ്. പരിശീലനം വിജയകര മായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ സ്വയം ഹൈടെക് കൃഷി ചെയ്യുവാനോ മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളിലോ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ ചെയ്യുന്ന ഹൈടെക് കൃഷികളിലോ സൂപ്പര്‍വൈസറോ കണ്‍സള്‍ട്ടന്റോ ആയി ജോലി നോക്കാനോ കഴിയുന്ന രീതിയില്‍ പ്രാപ്തരാകുന്നതാണ്.
ഹരിത ഗൃഹനിര്‍മ്മാണം, ഹൈടെക് രീതിയില്‍ തൈകളുടെ (പച്ചക്കറിയുടേയും പൂച്ചെടിയുടേയും) ഉത്പാദനം, ജൈവ വളങ്ങളുടേയും ജൈവകീടനാശിനിയുടേയും ജീവാണു വളങ്ങളുടേയും ഉപയോഗവും നിര്‍മാണവും, യന്ത്രവല്‍കൃത കൃഷി, ഗ്രാഫ്രറ്റിങ്ങ്, ബഡ്ഡിങ്ങ്, ലെയറിങ്ങ,് അക്വാപോ ണിക്‌സ് ആന്റ് ഹൈഡ്രോപോണിക്‌സ് കൃഷി രീതി, ഹരിതഗൃഹങ്ങളിലെയും കൃത്യത കൃഷികളിലേയും ചെടികളുടെ പരിപാലനം, ചെടികളിലെ വളപ്രയോഗം, രോഗ കീട നിയന്ത്രണം തുടങ്ങി വിവിധ മേഖലകളില്‍ ആത്മവിശ്വാസത്തോടുകൂടി പുതിയ സംരംഭങ്ങള്‍ തുടങ്ങാനും മറ്റുള്ളവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും വിധം പ്രാപ്തരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."