വനാതിര്‍ത്തിയില്‍ സോളാര്‍ വേലി നിര്‍മാണം അന്തിമഘട്ടത്തില്‍
ഗൂഡല്ലൂര്‍: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിന്റെ പരിധിയിലെ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍.
കിടങ്ങ് നിര്‍മാണവും നടന്ന് പുരോഗമിക്കുന്നുണ്ട്. മുതുമല വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ തുറപ്പള്ളി, കുനിയില്‍, ഏച്ചംവയല്, പുത്തൂര്‍വയല്‍, വടവയല്, അമ്പലമൂല, മണ്വയല്, അള്ളൂര്വയല് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രവൃത്തികള്‍ നടക്കുന്നത്.
ഈ ഗ്രാമങ്ങളിലെ കാട്ടാനശല്യം തടയുന്നതിന് വേണ്ടിയാണ് സോളാര്‍ വേലികളും കിടങ്ങും നിര്‍മിക്കുന്നത്. വനാതിര്‍ത്തിയില്‍ കാട്ടാന ശല്യം തടയുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. മേലമ്പലം വരെയാണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടന്നത്. ഇത് ബോസ്പറ വരെ നീട്ടണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."