സ്ഥലം ലഭ്യമായാല്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കും: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
തിരൂരങ്ങാടി: സന്‍സദ് ആദര്‍ശ് ഗ്രാമീണ യോജനയില്‍ ഉള്‍പ്പെട്ട നന്നമ്പ്ര പഞ്ചായത്തില്‍ സ്ഥലം ലഭ്യമായാല്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഐ.ഒ.സി സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് നന്നമ്പ്ര പി.എച്ച്.സി സബ് സെന്ററിനായി കൊടിഞ്ഞി ചെറുപ്പാറയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശാലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരോ എം.പിക്കും ഒരോ മണ്ഡലം ദത്തെടുക്കാന്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഒരു സംശയവുമില്ലാതെയാണ് നന്നമ്പ്രയെ തെരഞ്ഞെടുത്തത്. അതിന്റെ ഭാഗമായി ഇപ്പോള്‍ 41 പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
15 പ്രവൃത്തികള്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഏകദേശം 62 പദ്ധതികളോളം നടപ്പാക്കാനുള്ള നടപടികള്‍ പ്രാഥമിക ഘട്ടത്തിലുമാണ്. നന്നമ്പ്രയുടെ എക്കാലത്തേയും ആവശ്യമായ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ സ്ഥലം ലഭ്യമാകേണ്ടതുണ്ട്. 60 സെന്റ് സ്ഥലം ലഭ്യമായാല്‍ ശുദ്ധീകരണ പ്ലാന്റും ടാങ്കും നിര്‍മിച്ച് പദ്ധതി നന്നായി നടപ്പാക്കാന്‍ സാധിക്കും. സ്ഥലം ലഭ്യമായാല്‍ ഉടന്‍ തന്നെ സമഗ്ര കുടിവെള്ള പദ്ധതി നന്നമ്പ്രയില്‍ നടപ്പാക്കുമെന്നും ഇ.ടി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ അധ്യക്ഷനായി. കൊടിഞ്ഞി ചെറുപ്പാറയില്‍ ശോച്യാവസ്ഥയിലായിരുന്ന പി.എച്ച്.സി സബ് സെന്റര്‍ 44 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കെട്ടിടം പണിയുന്നത്. നന്നമ്പ്രയിലെ തന്നെ കുണ്ടൂര്‍ നടുവീട്ടില്‍ എ.എം.എല്‍.പി സ്കൂളിനായി 50 ലക്ഷം രൂപയുടെ കെട്ടിട പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മാനേജര്‍ തോമസ് വര്‍ഗീസ് മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തേറാമ്പില്‍ ആസിയ, ഷമീര്‍ പൊറ്റാണിക്കല്‍, ഇ.പി മുജീബ് മാസ്റ്റര്‍, കെ പ്രദീപന്, എം.പി മുഹമ്മദ് ഹസ്സന്, കെ. ഹഫ്സ നൗഷാദ്, കെ.പി മറിയാമു, പി. ചന്ദ്രന്, എ.സി ഫൈസല്‍, കെ. സൈതലവി, പി.വി ഫാത്തിമ, ഊര്‍പ്പായി സൈതലവി, ബിസ്ലി ബിന്ദു, കെ കുഞ്ഞിമരക്കാര്‍, മോഹനന്, ഡോ. സല്‍മത്ത്, ശ്രീബാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."