പ്രത്യേക വാര്‍ഡുസഭ; മാതൃകാ വാര്‍ഡ് പദ്ധതി സര്‍വെ റിപ്പോര്‍ട്ട് കൈമാറി
പാലക്കാട്: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റേയും ആഭിമുഖ്യത്തില്‍ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പരുവാശ്ശേരിയില്‍ പ്രത്യേക വാര്‍ഡ് സഭ ചേര്‍ന്നു. കേരളത്തിലുടനീളം സഞ്ചരിച്ച് ചെറുസംഘങ്ങളെ ഏകോപിപ്പിച്ച് സാമൂഹിക പുനഃനിര്‍മാണത്തിന് വഴിയൊരുക്കിയ പി.എന്‍.പണിക്കരുടെ സ്മരണക്കാണ് പ്രത്യേക വാര്‍ഡ് സഭ ചേര്‍ന്നത്.
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ആവിഷ്‌കരിച്ച മാതൃകാവാര്‍ഡ് പദ്ധതിയുടെ ഭാഗമായി ഇക്കണോമിക്‌സ്-സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സന് കൈമാറി. തുടര്‍ന്ന് സര്‍വെയിലെ കണ്ടെത്തലുകളെക്കുറിച്ച് ഇക്കണോമിക്‌സ്-സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീധര വാര്യര്‍ വിശദീകരിച്ചു.
വാര്‍ഡിലെ 23 കുടുംബശ്രീകളെ വരുമാന ദായക സംരഭങ്ങളാക്കി മാറ്റുന്നതിനായി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിക്കുന്നതിനായി അടുത്തയാഴ്ച യൂനിറ്റുകള്‍ ഒത്ത് ചേരും. തുടര്‍ന്ന് ഇവര്‍ക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്തില്‍ നടക്കും.
പത്താം തരം, പ്ലസ്ടു തുല്യതാ ക്ലാസിനുള്ള രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച നടക്കും. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകരെ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള പ്രചാരണ ക്യാംപെയിനും നടത്തും. വൃദ്ധ വിശ്രമകേന്ദ്രത്തില്‍ ചേര്‍ന്ന വാര്‍ഡ് സഭയില്‍ വാര്‍ഡ് മെമ്പര്‍ പി. ഗംഗാധരന്‍ തുടര്‍ നടപടികളെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുമാരന്‍, വാര്‍ഡ് മെമ്പര്‍മാരായ പാളയം പ്രദീപ്, രമാജയന്‍, എം.കെ. പൊന്നന്‍കുട്ടി, സരോജിനി രാമകൃഷ്ണന്‍, സിന്ധു മനോജ്, മംഗലം ഡാം അസി.എന്‍ജിനീയര്‍ ആര്‍. ശബരീനാഥ്, കുടുംബശ്രീ അസി.മിഷന്‍ കോഡിനേറ്റര്‍ എം. ദിനേശ്, കൃഷി ഓഫിസര്‍ എം.പി. രശ്മി, സി.ഡി.പി.ഒ പി. അന്നാ ജോബ്, തൊഴിലുറപ്പ് പദ്ധതി ബി.പി.ഒ കെ. ശിവദാസന്‍ പിള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജോയ്.ടി.ജോണ്‍, സാക്ഷരതാ പ്രേരക് എസ്. സുജാത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."