കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി നിര്‍മിച്ച നീന്തല്‍കുളം ഉദ്ഘാടനത്തിനൊരുങ്ങുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ നീന്തല്‍കുളം നിര്‍മാണം പൂര്‍ത്തിയായി. അടുത്ത മാസം നാടിന് സമര്‍പ്പിക്കും. മത്സരക്കുളത്തില്‍ വെള്ളം നിറക്കല്‍ ആരംഭിച്ചു. കുളം നിറയാന്‍ തുടര്‍ച്ചയായ 15 ദിവസമെങ്കിലും വെള്ളം പമ്പ് ചെയ്യേണ്ടിവരും. 30 ലക്ഷം ലിറ്റര്‍ വെള്ളമാണ് രണ്ടു കുളത്തിലേക്കുമായി വേണ്ടത്. ചെറിയവര്‍ക്ക് നീന്താനായി 85 സെന്റിമീറ്ററും മുതിര്‍ന്നവര്‍ക്കു 135 സെന്റിമീറ്ററും പരിശീലനത്തിനായി 85 മുതല്‍ 135 സെന്റിമീറ്റര്‍ വരെയുമാണ് കുളത്തിന് ആഴം. ചെറിയ കുളത്തിന് 25 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുണ്ട്. മത്സരകുളം 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുണ്ട്. നേരത്തേ രണ്ടുതവണ 30 ലക്ഷം ലീറ്റര്‍ വീതം വെള്ളം രണ്ടു കുളങ്ങളിലുമായി നിറച്ചിരുന്നു. ചോര്‍ച്ച കണ്ടെത്താനും ടൈല്‍സ് വിരിച്ചത് ഉറപ്പിക്കാനുമായിരുന്നു ഇത്. ഉദ്ഘാടനത്തിന് മുന്നോടിയായാണ് ഇപ്പോള്‍ വെള്ളം നിറയ്ക്കുന്നത്. അഞ്ചരക്കോടി രൂപ ചെലവിട്ടാണ് കുളത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."