മഴക്കാല രോഗനിയന്ത്രണ ശുചീകരണ അവലോകനം നടത്തി
മാന്നാര്‍: മാന്നാര്‍ പഞ്ചായത്തിന്റെ മഴക്കാല രോഗനിയന്ത്രണ ശുചീകരണ പ്രവര്‍ത്തന അവലോകനം നടന്നു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്മാന് ബി.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.
ഡോ. സാബു സുഗതന്, ഡോ. പത്മജ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈനാനവാസ്, സ്ഥിരംസമിതി ചെയര്മാന് ചാക്കോ കയ്യത്ര, ചെയര്‍പേഴ്സണ്‍ ചിത്ര എം. നായര്‍, പഞ്ചായത്തംഗങ്ങളായ പി.എന്‍. ശെല്വരാജന്, കലാധരന്‍ കൈലാസം, പ്രകാശ് എം.പി., അജീഷ് കോടാകേരില്‍, മുഹമ്മദ് അജിത്, അന്നമ്മ വര്‍ഗീസ്, ഉഷാ ഗോപാലകൃഷ്ണന്, രതി.ആര്., ജ്യോതി വേലൂര്‍മഠം, ലവന്, രശ്മി ജി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണപ്രവര്ത്തനങ്ങളുടെയും രോഗപ്രതിരോധപ്രവര്ത്തനങ്ങളുടെയും ഉദ്ഘാടനം നടത്തുവാനും യോഗം തീരുമാനിച്ചു. 24ന് പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും കുടുംബശ്രീ,
അയല്‍സഭ, അയല്‍ക്കൂട്ടങ്ങള്‍, സാമുഹികസാംസ്കാരിക സംഘടനകളുടെയും സഹകരണത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."