ലോഡ്ജില്‍ മിന്നല്‍ പരിശോധന: ചീട്ടുകളി സംഘം പിടിയില്‍
കാസര്‍കോട്: നഗരത്തിലെ ലോഡ്ജില്‍ പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ചീട്ടുകളി സംഘത്തെ പണവുമായി പിടികൂടി. കഴിഞ്ഞ ദിവസം രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് നഗരത്തിലെ ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. 14 അംഗ സംഘത്തെയാണ് പൊലിസ് പിടികൂടിയത്. ഇവരില്‍ നിന്നു 47,730 രൂപയും പിടിച്ചെടുത്തു.
വിദ്യാനഗറിലെ അബ്ദുല്‍ ഖാദര്‍ (57), കളനാട്ടെ അബ്ദുല്ല (50), അണങ്കൂരിലെ ജാഫര്‍ മുഹമ്മദ് (52), ചെങ്കളയിലെ സി.എ അബ്ദുല്‍ ഖാദര്‍ (48), കോളിയടുക്കത്തെ ഇസ്മാഈല്‍ അബ്ദുല്‍ ഖാദര്‍ (52), മന്നിപ്പാടിയിലെ ഹരീഷ് കുമാര്‍ (42), ചളിയങ്കോട്ടെ നാരായണന് നായര്‍ (61), ആനബാഗിലുവിലെ ജി.എസ് സുനില്‍ കുമാര്‍ (39), ഷാഹുല്‍ ഹമീദ് (53), കുഡ്ലുവിലെ കെ.സി പ്രഭാകരന് (63), സി.എ അഹ്മദ് കുഞ്ഞി (53), ഖാദര്‍ (50), വി.എം ബഷീര്‍ (50), ലത്വീഫ് (50) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."