HOME
DETAILS
MAL
പാളത്തില്‍ വിള്ളല്‍; പരശുറാം എക്സ്പ്രസ് തൃക്കരിപ്പൂരില്‍ പിടിച്ചിട്ടു
backup
November 13 2018 | 07:11 AM
തൃക്കരിപ്പൂര്‍: റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് പരശുറാം എക്സ്പ്രസ് തൃക്കരിപ്പൂരില്‍ പിടിച്ചിട്ടു. ഇന്നലെ പുലര്‍ച്ചെ തൃക്കരിപ്പൂര്‍ രാമവില്യം റെയില്‍വേ ഗേറ്റ് പരിസരത്താണ് ഷൊര്‍ണൂര്‍ പാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. മംഗളൂരുവില്‍നിന്നു പുറപ്പെട്ട പരശുറാം എക്സ്പ്രസ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം 70 മിനുട്ടോളം പിടിച്ചിട്ടു. പയ്യന്നൂരില്‍നിന്നു ടെക്നിക്കല്‍ ജീവനക്കാരെത്തി പാളം ശരിയാക്കിയ ശേഷമാണ് പരശുറാം എക്സ്പ്രസിനെ കടത്തിവിട്ടത്.
ഇതോടെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ട മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ 45 മിനുട്ട്, എഗ്മൂര്‍ എക്സ്പ്രസ് 35 മിനുട്ട്, ഏറനാട് 20 മിനുട്ട്, മംഗളൂരു-കൊയമ്പത്തൂര് ഫാസ്റ്റ് പാസഞ്ചര്‍ 40 മിനുട്ട് വൈകിയാണ് ഓടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."