ശാസ്ത്രബോധമുള്ള മനസ് സൃഷ്ടിക്കണം: മന്ത്രി
മയ്യില്‍: അന്ധവിശ്വാസങ്ങള്‍ പെരുകുന്ന കാലത്ത് ശാസ്ത്രബോധമുള്ള മനസുകള്‍ സൃഷ്ടിക്കണമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അനുവദിച്ച ഐഡിയല്‍ ശാസ്ത്രലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര മാനവ വിഭവ വികസന വകുപ്പിന്റെ കീഴില്‍ ആര്.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ 50 ലക്ഷം രൂപ ചെലവില്‍ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് അത്യാധുനിക കെമിസ്ട്രി, ഫിസിക്സ്, ബയോളജി ലാബുകള്‍ നിര്‍മിച്ചത്. ശാസത്ര തല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയില്‍ ഉന്നതനിലവാരത്തിലാണ് ലാബുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെ പതാക പി.കെ ശ്രീമതി എം.പി കാഡറ്റ് അംഗങ്ങള്‍ക്ക് കൈമാറി. ലാബ് മാന്വല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രകാശനം ചെയ്തു.
മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്, കെ.സി ഹരികൃഷ്ണന്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി, കെ. നാണു, ഡോ. പി. പ്രമോദ്, എം. കൃഷ്ണന്, കെ. ശകുന്തള, ടി.പി നിര്‍മ്മല ദേവി, കെ.ആര് അശോകന്, കെ.എം കൃഷ്ണദാസ്, കെ. രാധാകൃഷ്ണന്, പി.പി സുരേഷ് ബാബു, എം.കെ അനൂപ് കുമാര്‍, ടി.കെ ഹരീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."