HOME
DETAILS

നോവറിഞ്ഞ അരുണിയുടെ പുസ്തകപ്പിറവി

  
backup
October 17 2019 | 14:10 PM

4564987468468498

#ബി.കെ അനസ്


'കുഞ്ഞൂനെ പോലെ ഒരുപാട് കുട്ടികള്‍. നിവേദ്യമോള്‍, മിഥൂട്ടന്‍, നന്ദന, മാളു... അങ്ങനെ കുറേ മക്കള്‍. അവരുടെ ഇടയില്‍ കണ്ണീരിനെന്ത് വിലയാണ്. അമ്മമാരുടെ കൂടെ മക്കളും കരയുന്നുണ്ടെങ്കില്‍ നമുക്കത് വേണ്ടായെന്ന് തന്നെ തീരുമാനിച്ചു. ഇല്ലായിനി കരച്ചിലില്ല.

മക്കളെ നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കൂടെയിനി ചിരിക്കാം. മനസുതുറന്ന് ഞങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിവരുന്ന ചിരി' കൂഞ്ഞൂന്റെ അമ്മയുടെ എഴുത്താണ്. വാക്കുകള്‍ പക്ഷെ വായനക്കാരന്റെ ഹൃദയത്തിലേക്ക് ചിരികൊണ്ടുവരില്ല. ആ അനുഭവസാക്ഷ്യം ഹൃദയഭേദകമാണ്. ഇറങ്ങിവരുന്നത് ചിരിയല്ല, കണ്ണുനീര്‍ തുള്ളികളാണ്. എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ വാടിപ്പോയ പൂവാണ് കുഞ്ഞു എന്ന ദേവ്‌നാഥ്. അവനെ ചേര്‍ത്തുപിടിച്ച് ഒരു അമ്മ നടന്നുതീര്‍ത്ത സങ്കടവഴികള്‍ അക്ഷരങ്ങളായി ജനിക്കുമ്പോള്‍ അത് ആ വിഷമഴയില്‍ വാടിപ്പോയ പൂന്തോട്ടത്തിന്റെ കഥയാകുന്നു. കുഞ്ഞുവിനെ നെഞ്ചോട് ചേര്‍ത്ത് അമ്മ അരുണിചന്ദ്രന്‍ കാടകം 'പേറ്റുനോവൊഴിയാതെ' എഴുതിയപ്പോള്‍ അത് എന്‍ഡോസള്‍ഫാന്‍ എന്ന വിഷം നോവ് ബാക്കിയാക്കിയ ഓരോ അമ്മമാരുടേയും അനുഭവമായി.

അക്ഷരഗര്‍ഭം പേറി

അരുണിയുടെ എഴുത്ത് വായനക്കാരന് വിങ്ങലാണ് സമ്മാനിക്കുന്നതെങ്കിലും ആ ജീവിതം നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളപ്പെടുത്തലാണ്. മകന്‍ ജീവിതകാലം മുഴുവന്‍ കിടപ്പിലാണെന്ന വിധിക്ക് മുന്‍പില്‍ തളരാതെ ജീവിച്ചുകാണിക്കുന്ന ധീരവനിതയാണവര്‍.
പത്താംക്ലാസുകാരിയായ എഴുത്തുകാരി. എഴുത്തിന്റെ അടിസ്ഥാനം അനുഭവങ്ങളാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഇനിയുമൊരുപാട് അക്ഷരക്കൂട്ടങ്ങളെ അരുണിയുടെ തൂലിക ഗര്‍ഭം ധരിക്കേണ്ടതുണ്ട്. അത്രമാത്രമുണ്ട് അവരുടെ അനുഭവങ്ങള്‍, നടന്നുതീര്‍ത്ത വഴികള്‍.

സ്‌കൂള്‍ പഠനത്തിന് ശേഷമാണ് അരുണിയുടെ ചിന്തകള്‍ക്ക് മഷിപുരളാന്‍ തുടങ്ങിയത്. അതൊക്കെ തന്റെ ഡയറിത്താളുകളിലേക്ക് ആവാഹിച്ചു. തനിക്ക് ചുറ്റുമുള്ളവരെക്കുറിച്ചും കണ്ടുമുട്ടിയവരെക്കുറിച്ചും ചുറ്റും നടക്കുന്നതിനെക്കുറിച്ചും ഒക്കെയായിരുന്നു ആദ്യകാല എഴുത്തുകള്‍. വിവാഹത്തലേന്ന് ജന്മം നല്‍കിയ അക്ഷരക്കൂട്ടങ്ങളെ അരുണി തീയിട്ട് കൊന്നുകളഞ്ഞു. എഴുത്തിലുള്ള ആത്മവിശ്വാസക്കുറവും അപകര്‍ഷതാബോധവുമായിരുന്നു അരുണിയെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. നാല് ഡയറികളില്‍ മൂന്നും കത്തിച്ചുകളഞ്ഞു. ബാക്കിയാക്കിയ ആ ഡയറി മുറുകെപ്പിടിക്കുമ്പോള്‍ ചെയ്തുപോയതില്‍ അരുണിക്ക് ഇന്ന് വലിയ നഷ്ടബോധവും കുറ്റബോധവുമുണ്ട്. അഗ്നിക്കിരയാക്കിയ എഴുത്തിനോടുള്ള പ്രായശ്ചിത്തം കൂടിയാണ് അരുണിക്ക് 'പേറ്റുനോവൊഴിയാതെ' എന്ന സാക്ഷാത്കാരം.

സ്‌നേഹവീടിന്റെ കരുതലില്‍

വിവാഹത്തിന് ശേഷം രണ്ടാമത് എഴുത്തിലേക്കുള്ള തിരിച്ചുവരവ് ഫെയ്‌സ്ബുക്കിലൂടെയാണ്. ആദ്യമായി മുഖപുസ്തകത്താളില്‍ കുറിച്ചത് തന്റെ പ്രിയപ്പെട്ട അച്ഛന്റെ ഓര്‍മകളായിരുന്നു. അങ്ങനെ അനുഭവങ്ങളെ അക്ഷരങ്ങളാക്കി അരുണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അപ്പോഴൊക്കെയും തന്റെ എഴുത്തില്‍ അവര്‍ക്ക് കടുത്ത ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. അതുകൊണ്ടാണ് ഗ്രൂപ്പുകളിലേക്കടക്കം സ്വന്തം പേര് ചേര്‍ക്കാതെ എഴുത്തുകള്‍ സുഹൃത്തുക്കള്‍ വഴി പങ്കുവച്ചത്. എന്നാല്‍ സമൂഹമാധ്യമത്തിലെ സുഹൃത്തുക്കളും അംബികാസുതന്‍ മാങ്ങാട് അടക്കമുള്ളവരും പ്രോത്സാഹിപ്പിച്ചപ്പോള്‍ അരുണിയും സ്വന്തം സര്‍ഗാത്മകതയെ അംഗീകരിക്കുകയായിരുന്നു. അതിനുശേഷമാണ് എഴുത്തിലേക്ക് ഗൗരവമായി കടന്നുവരുന്നത്. പക്ഷെ അപ്പോഴൊന്നും ഒരു പുസ്തകം എന്നത് സങ്കല്‍പത്തിലേ ഉണ്ടായിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ സമരനേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണനാണ് അരുണിയുടെ എഴുത്തിന് പുസ്തകരൂപം നല്‍കണമെന്ന് ആദ്യം പറയുന്നത.് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന അമ്പലത്തറയിലെ 'സ്‌നേഹവീട്' തന്നെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതും.

 

അക്ഷരക്കൂട്ടൊരുങ്ങിയത്
നോവില്‍ നിന്ന്

പുസ്തകത്തിനായി അരുണി കുറച്ച് മാത്രമേ എഴുതിയിട്ടുള്ളൂ. മുന്‍പ് പലയിടങ്ങളിലായി കുറിച്ചിട്ടവ തന്നെയാണ് പുസ്തത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ ചെറുപ്പം മുതല്‍ മകന്‍ കുഞ്ഞുവിന്റെ ജനനം വരെയുള്ള ജീവിതസാക്ഷ്യമാണ് 'പേറ്റുനോവൊഴിയാതെ'. എന്‍ഡോസള്‍ഫാന്‍ എന്ന വിഷമഴ സങ്കടക്കടലാക്കിയ കുടുംബങ്ങളുടെ പോരാട്ടങ്ങളും അതിജീവനശ്രമങ്ങളും പുസ്തകത്തില്‍ നിന്ന് വായിച്ചെടുക്കാം. അംബികാസുതന്‍ മാങ്ങാടിന്റെ അവതാരികയുടെ തലവാചകത്തില്‍ ആ അക്ഷരസമാഹാരത്തിന്റെ ആത്മാവുണ്ട്- സമരവീര്യം പതയുന്ന സങ്കടവാക്കുകള്‍. അരുണിയെന്ന സ്‌കൂള്‍ കുട്ടിയെയാണ് വായിച്ചുതുടങ്ങുമ്പോള്‍ കാണാനാവുക.

അച്ഛന്റെ വിരല്‍ത്തുമ്പ് പിടിച്ചുനടക്കുന്ന, അച്ഛന്‍ പറഞ്ഞുതരുന്ന കഥകള്‍ കേട്ടിരിക്കുന്ന, സ്‌കൂള്‍ ഫീസടക്കാന്‍ പറ്റാതെ സങ്കടപ്പെട്ട് വീട്ടിലേക്ക് മടങ്ങുന്ന, ഒരു സാധാരണകുടുംബത്തിലെ കുട്ടിയെ. ആ അരുണിയില്‍ നിന്ന് കുഞ്ഞുവിന്റെ അമ്മയിലേക്കുള്ള പരിണാമമാണ് പിന്നീട്. ഹൃദയം നുറുങ്ങുന്ന ജീവിതരംഗങ്ങള്‍ വായനയില്‍ അനുഭവിച്ചറിയുന്നു. എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ഭാഗമാകുന്നതും 2019ലെ സമരത്തില്‍ അമ്മമാരുടെ പ്രതിനിധിയായി മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതുമൊക്കെ പുസ്തകത്തില്‍ വിശദമാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രക്ഷിതാക്കളുടെ പ്രതിനിധി തന്നെയാണ് അരുണി. എഴുത്തുകാരിയുടെ ജീവിതമെന്നതിലുപരി എന്‍ഡോസള്‍ഫാന്‍ ഒരു കെട്ടുകഥയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുള്‍പ്പെടുന്ന സമൂഹത്തിന് അതിന്റെ ഇരകളുടെ ജീവിതം വരച്ചുകാണിക്കുകയാണ് 'പേറ്റുനോവൊഴിയാതെ'.

പിറന്നുവീണ സന്തോഷം

എനിക്ക് സന്തോഷം നല്‍കുന്നത് കുഞ്ഞുവിന്റെ ചിരിയും എഴുത്തുമാണെന്ന് അരുണി പറയുന്നു. ഏഴുവയസുകാരന്‍ കുഞ്ഞുവിനും അമ്മയുടെ ചിരി കാണാനാണിഷം. 'മോനെ വിട്ട് പുറത്തൊന്നും പോകാന്‍ സാധിക്കാത്തതിനാല്‍ കൂടുതലും ഞാന്‍ വീട്ടില്‍ തന്നെയായിരിക്കും. അതിനാല്‍ എഴുതാന്‍ കുറേ സമയമുണ്ടാകും. കുഞ്ഞൂനെ മടിയിലിരുത്തി ഞാനും അവനും ചേര്‍ന്നാണ് എഴുതുന്നത്. അവനില്ലെങ്കില്‍ എഴുത്തില്ല. എല്ലാ ദു:ഖങ്ങളും മറക്കാനുള്ള മരുന്നാണ് എനിക്ക് എഴുത്ത്. എഴുതുമ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. കുഞ്ഞുവും. അതുകൊണ്ട് തന്നെ ഭര്‍ത്താവ് ചന്ദ്രേട്ടനും എന്നെ ഏറെ പ്രോത്സാഹിപ്പിച്ചു' അരുണി പറയുന്നു.

എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത നാട്ടിലെ അമ്മമാര്‍ പിന്നിട്ട വികാര ഋതുക്കളുടെ അടയാളപ്പെടുത്തലാണ് 'പേറ്റുനോവൊഴിയാതെ'. അരുണി എന്ന മുപ്പത്തിരണ്ടുകാരി പേറ്റുനൊവൊഴിയാത്ത ആ അമ്മമാര്‍ക്ക് പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമായിരിക്കില്ല. മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്തിനടുത്തുള്ള കൊടവഞ്ചി സ്വദേശിനിയാണ് അരുണി ചന്ദ്രന്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  6 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago