ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ സംഘത്തെ പൊലിസ് തടഞ്ഞു
കൊച്ചി: വീട്ടു തടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ എന്‍.സി.എച്ച്.ആര്.ഒ സംഘത്തെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് സംഘം വൈക്കം ഡിവൈ.എസ്.പിയെ കണ്ട് ഹാദിയയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും കോടതി അനുമതിയുണ്ടെങ്കില്‍ മാത്രമേ കാണാന്‍ അനുവദിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതേതുടര്‍ന്ന് സംഘം മടങ്ങുകയായിരുന്നു. എന്‍.സി.എച്ച്.ആര്.ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എ.എം. ഷാനവാസ്, എം.കെ. ശറഫുദ്ദീന്‍, അഡ്വ. ശുകൂര്‍, കെ.പി.ഒ. റഹ്മത്തുല്ല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഹാദിയ എന്ന അഖിലയെ തീവ്രവാദിയെപോലെ സ്വന്തം വീട്ടില്‍ തടവിലാക്കി പീഡിപ്പിക്കുന്നത് നീതിക്ക് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് വിളയോടി ശിവന്‍കുട്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."