ഐ.എന്‍.എക്സ്: ചിദംബരത്തെ ഇ.ഡി റിമാന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ ഈമാസം 24 വരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ഇ.ഡി ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ചത്തേക്ക് മാത്രമാണ് കോടതി അദ്ദേഹത്തെ വിട്ടുനല്‍കിയത്. കസ്റ്റഡി കാലത്ത് വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും പ്രത്യേക സെല്ലും കോടതി അനുവദിച്ചു. കേസില്‍ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരം ഒന്നരമാസത്തോളമായി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.
റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. അതേസമയം, ഇതേ കേസില്‍ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ 24 വരെ വിട്ടും ഉത്തരവ് പുറപ്പെടുവിച്ചു.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് ചിദംബരത്തെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."