സ്വഭാവദൂഷ്യം: ബിന്നി ബന്‍സാല്‍ ഫ്ളിപ്കാര്‍ട്ടില്‍നിന്ന് രാജിവച്ചു
ബംഗളൂരു: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ രാജിവച്ചു. സ്വഭാവദൂഷ്യത്തിന് കമ്പനിയില്‍നിന്ന് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് രാജി. ഫ്ളിപ്കാര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിന്നി ബന്‍സാലും സച്ചിന് ബന്‍സാലും സ്ഥാപിച്ച ഫ്ളിപ്കാര്‍ട്ട് ഈ വര്‍ഷം ആദ്യം അമേരിക്കന്‍ ഭീമന്മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു.
ഗുരുതര ആരോപണമാണ് നേരിട്ടിരുന്നതെങ്കിലും ആരോപണങ്ങള്‍ ബിന്നി നിഷേധിക്കുകയായിരുന്നു. അന്വേഷണം നടത്തിയ സമിതിക്ക് ഇവ സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ബിന്നിയുടെ രാജി സ്വീകരിക്കുന്നതായും കമ്പനിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ബിന്നിക്കെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബിന്നി ബന്‍സാലും സച്ചിന് ബന്‍സാലും ചേര്‍ന്നു സ്ഥാപിച്ച ഫ്ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സച്ചിന് ബന്‍സാല്‍ പുറത്തു പോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."