കംപ്യൂട്ടറുകള്‍ കീഴടക്കി പൊന്നാനിയിലെ കുരുന്നു പ്രതിഭകള്‍
പൊന്നാനി: കുഞ്ഞുനാള്‍ മുതല്‍ കംപ്യൂട്ടറുകളെ കീഴടക്കി അതുല്യ പ്രതിഭകളെന്ന അംഗീകാരം നേടിയിരിക്കുകയാണ് ഹിബ നെസ്‌റിനും മുഹമ്മദ് ഹബീബും. ചെറുപ്പം തൊട്ടേ ഹിബയും മുഹമ്മദ് ഹബീബും കാണുന്നതാണ് പിതാവിന്റെ കടയിലെ കംപ്യൂട്ടറുകള്‍. കളിയുപകരണങ്ങളായും കൗതുകമായും മാറിയ കംപ്യൂട്ടറുകളിന്ന് ഈ കുട്ടികളുടെ ജീവിതത്തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുതിര്‍ന്നവരെ പോലും തോല്‍പ്പിക്കുന്ന വിസ്മയം സൃഷ്ടിക്കുകയാണ് പുതുപൊന്നാനി സ്വദേശിയായ ലത്തീഫിന്റെ രണ്ടുമക്കളായ അഞ്ചു വയസുകാരന്‍ ഹിബ നെസ്‌റിനും നാല് വയസുകാരന്‍ മുഹമ്മദ് ഹബീബും. ഇവര്‍ക്ക് മുന്നില്‍ കംപ്യൂട്ടര്‍ പോലും തോറ്റുപോവും. കംപ്യൂട്ടര്‍ സംയാജിപ്പിക്കുന്ന ലോകത്തെ എറ്റവും പ്രായംകുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിനുടമയാണു ഹിബ നെസിന്‍. ഇതോടെയാണു സഹോദരനും ഈ വഴി പിന്തുടര്‍ന്നത്. യു.കെ.ജി വിദ്യാര്‍ഥിയാണ് ഹിബ. മുഹമ്മദ് ഹബീബ് അങ്കണവാടിയിലും പഠിക്കുന്നുണ്ട്. രണ്ടര വയസുമുതല്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ ഈ സഹോദരങ്ങള്‍ മൂന്നര വയസുമുതല്‍ പരസഹായമില്ലാതെ കംപ്യൂട്ടര്‍ അസ്സംബ്ള്‍ ചെയ്യാനും തുടങ്ങി. കംപ്യൂട്ടറിന്റെ എല്ലാ സ്‌പെയറുകളുടെ പേരുകളും സി.പി.യുവിനകത്തുള്ള എല്ലാ ഭാഗങ്ങളുടെയും പേരുകളും ഇവര്‍ കൃത്യമായി പറയും. കംപ്യൂട്ടറിന്റെ സ്‌പെയറുകള്‍ എല്ലാം ഊരിയെടുത്ത് ഈ കുട്ടികളുടെ കെയില്‍ കൊടുത്താല്‍ നിമിഷനേരംകൊണ്ട് കൃത്യമായി കണക്ട് ചെയ്യാനും ഈ സഹോദരങ്ങള്‍ക്കറിയാം. ഒരു കംപ്യൂട്ടര്‍ ടെക്‌നിഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതുപോലെ ഈകുരുന്നുകള്‍ മദര്‍ബോര്‍ഡില്‍ സ്‌കൂ ഡ്രൈവര്‍ കൊണ്ട് ഷോട്ട് ചെയ്ത് കംപ്യൂട്ടര്‍ ഓണാക്കുകയും ചെയ്യും. പിതാവ് ലത്തീഫ് പതിനൊന്ന് വര്‍ഷമായി ലാപ്പ്‌ടോപ്പ് ഹാര്‍ഡ് വെയര്‍ അധ്യാപകനാണ്. സ്വന്തമായി ഒരു കംപ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനവുമുണ്ട്. പിതാവിനൊപ്പം മക്കളും നന്നെ ചെറുപ്പത്തില്‍ തന്നെ കംപ്യൂട്ടര്‍ നന്നാക്കാന്‍ തുടങ്ങിയിരുന്നു. മൂന്നര വയസില്‍ കംപ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാന്‍ തുടങ്ങിയ ഹിബ നെസ്‌റിന് ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. ലോകറെക്കാര്‍ഡുകാരുടെ സംഘടനയില പ്രായം കുറഞ്ഞ അംഗമാണ് ഈ കൊച്ചുമിടുക്കി. യൂനിവേഴ്‌സല്‍ റെക്കാര്‍ഡ് ഫോറം ഹിബക്ക് അവാര്‍ഡും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."