ഉര്‍ദു ദിനാഘോഷവും അല്ലാമാ ഇഖ്ബാല്‍ ഉര്‍ദു ടാലന്റ് മീറ്റും
കോഴിക്കോട്: ഉര്‍ദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷയാണെന്നും അല്ലാമാ ഇഖ്ബാലിന്റെ ദേശഭക്തി ഗാനം ജനമനസുകളില്‍ ഇന്നും ജീവിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അഭിപ്രായപ്പെട്ടു. ലോക ഉര്‍ദു ദിനത്തോടനുബന്ധിച്ച് കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ അക്കാദമിക് കൗണ്‍സില്‍ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി ജെ.ഡി.ടി ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലോക ഉര്‍ദു ദിനാഘോഷവും അല്ലാമാ ഇഖ്ബാല്‍ ഉര്‍ദു ടാലന്റ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.യു.ടി.എ ജില്ലാ പ്രസിഡന്റ് കെ.പി സുരേഷ് അധ്യക്ഷനായി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് ഐ.എം.ഇ ഷറഫുദ്ദീന്‍, സുലൈഖ ടീച്ചര്‍, വി.വി.എം ബഷീര്‍, അബ്ദുല്‍ മജീദ്, ലസിത ടീച്ചര്‍, സി.എം അബ്ദുല്‍ ലത്തീഫ്, സലാം മലയമ്മ, സി.ടി അബൂബക്കര്‍ മായനാട്, ഷെമീന ബാനു, എന്‍.കെ റഫീഖ്, മുജീബുറഹ്മാന്‍, മുഹമ്മദ് ഷജീര്‍, ടി.കെ ഷെഹ്‌സാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."