വട്ടപ്പാറ അപകട മേഖല: ശാശ്വത പരിഹാരം വേണമെന്ന് ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി
ജിദ്ദ: അപകടങ്ങള്‍ തുടര്‍ക്കഥയായ വളാഞ്ചേരിക്ക് സമീപം ദേശീയപാത 17 ലെ വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം വേണമെന്ന് ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി വര്‍ക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയില്‍ ഇതിനകം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അപകടം മൂലം വിലപ്പെട്ട മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഇനിയും ഉണ്ടാവരുതെന്നും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോട്ടക്കല്‍ മണ്ഡലം എം. എല്‍.എ. പ്രൊഫ. ആബിദ് ഹുസ്സൈന്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ലപ്പുറം ജില്ലയില്‍ പ്രളയം ബാധിച്ചു ഭവന രഹിതരായവര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതിനു വേണ്ടി മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രളയ പുനരധിവാസ സഹായ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കും. കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവക്കാനും യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രളയ പുനരധിവാസ സഹായ നിധി കൂപ്പണ്‍ കോട്ടക്കല്‍ മണ്ഡലം തല വിതരണ ഉത്ഘാടനം മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം. മൂസ ഹാജിക്ക് നല്‍കി മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നാസര്‍ കാടാമ്പുഴ നിര്‍വഹിച്ചു.
ഷറഫിയ്യയില്‍ വെച്ച് നടന്ന യോഗം മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നാസര്‍ കാടാമ്പുഴ ഉത്ഘാടനം ചെയ്തു. കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം. മൂസ ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കല്ലിങ്ങല്‍, അന്‍വര്‍ പൂവല്ലൂര്‍, മുഹമ്മദലി ഇരണിയന്‍, ടി. ടി. ഷാജഹാന്‍ പൊന്മള, അന്‍വര്‍ സാദത്ത് കുറ്റിപ്പുറം, സി.കെ. കുഞ്ഞുട്ടി, ശരീഫ് കിഴക്കേതില്‍, ദില്‍ഷാദ് തലാപ്പില്‍, കെ.പി. സമദലി, ഹംദാന്‍ ബാബു മണ്ടായപ്പുറം, അഹമ്മദ് കുട്ടി വടക്കേതില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."