എ.ടി.എം കൗണ്ടറില്‍നിന്ന് കിട്ടിയ തുക ബാങ്കില്‍ തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃകയായി
കൊയിലാണ്ടി: എ.ടി.എം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ യുവാവ് മെഷീന് ഡെലിവറി പോയിന്റില്‍ കാണപ്പെട്ട 20000 രൂപ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒന്ന് പരിഭ്രമിക്കാതിരുന്നില്ല. എങ്കിലും മനസ്സിലെ സത്യസന്ധത യുവാവിന് നേര്‍വഴി കാട്ടി. പണം ഉടമസ്ഥര്‍ക്ക് തന്നെ തിരിച്ച് ലഭിക്കുകയും ചെയ്തു.
കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപമുള്ള കോര്പറേഷന് ബാങ്കിന്റെ എ.ടി.എം കൗണ്റില്നിന്നാണ് കൊല്ലം സ്വദേശി എം.കെ ഫൈസലിന് പണം ലഭിച്ചത്. കുവൈത്തില്‍നിന്നും നാട്ടിലെത്തിയ സേഷം പണം പിന്‍വലിക്കാനാണ് ഫൈസല്‍ എ.ടി.എമ്മില്‍ എത്തിയത്. പണം ശ്രദ്ധയില്‍പ്പെട്ട ഫൈസല്‍ ഉടനെ ബാങ്ക് മാനേജറെ വിവരം അറിയിക്കുകയായിരുന്നു.
എ.ടി.എം മെഷീന്റെ സാങ്കേതിക തകരാറാണ് സംഭവത്തിനിടയാക്കിയത്. ബാങ്ക് മാനേജറെ പണം തിരിച്ചേല്പിച്ച യുവാവിനെ സഹപ്രവര്‍ത്തകരും സുഹൃത്തുകളും അഭിനന്ദിച്ചു. കെ.എം.സി.സി പ്രവര്‍ത്തകനാണ് ഫൈസല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."