HOME
DETAILS
MAL
സവര്‍ക്കര്‍ക്ക് ഭാരതരത്ന: വിമര്‍ശനവുമായി കോണ്‍ഗ്രസ്
backup
October 19 2019 | 02:10 AM
മുംബൈ: ഗാന്ധി വധത്തില്‍ ആരോപണവിധേയനായ വി.ഡി സവര്‍ക്കര്‍ക്കു ഭാരത രത്ന അവാര്‍ഡ് നല്‍കുമെന്ന മഹാരാഷ്ട്ര ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. നീക്കത്തെ ശക്തമായി എതിര്‍ത്ത് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും രംഗത്തെത്തി.
ഗാന്ധിവധത്തില്‍ ആരോപണ വിധേയന് മാത്രമായ സവര്‍ക്കര്‍ക്കല്ല ബി.ജെ.പി ഭാരതരത്ന നല്‍കേണ്ടതെന്നും മറിച്ച് ഗാന്ധിയെ വധിച്ച ഗോഡ്സെയ്ക്കാണ് നല്‍കേണ്ടതെന്നും മനീഷ് തിവാരി പരിഹസിച്ചു. ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്കെതിരേ ഗൂഢാലോചനാ കുറ്റമാണുള്ളത്. എന്നാല്‍, ഗാന്ധിയെ കൊന്നയാള്‍ ഉള്ളപ്പോള്‍ അയാള്‍ക്കാണ് ബി.ജെ.പി അവാര്‍ഡ് നല്‍കേണ്ടതെന്നായിരുന്നു തിവാരിയുടെ പരാമര്‍ശം. സവര്‍ക്കര്‍ക്കു ഭാരതരത്ന നല്‍കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ച് പല പ്രമുഖരും നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."