HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍
backup
November 14 2018 | 05:11 AM
ചാരുംമൂട്: കായംകുളം-അടൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച സംഭവത്തിലെ രണ്ടുപേരെ നൂറനാട് പൊലിസ് അറസ്റ്റു ചെയ്തു.
പന്തളം കുരമ്പാല താവളത്തില്‍ വടക്കേതില്‍ രഞ്ജിത് (29), നൂറനാട് എരുമക്കുഴി മുളമൂട്ടില്‍ കിഴക്കേതില്‍ പ്രദീപ് കുമാര്‍ (39) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ചാരുംമൂടിനു കിഴക്കുള്ള പാലമുക്കിലാണ് സംഭവം. കായംകുളം ഡിപ്പോയുടെ ബസ് അടൂരിലേക്ക് യാത്രക്കാരുമായ പോകുകയായിരുന്നു. ബസ് ഡ്രൈവര്‍ പ്രയാര്‍ സ്വദേശി ശ്രീകുമാരന്‍ തമ്പിക്കാണ് മര്‍ദനമേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ യാത്രക്കാരില്‍ ഒരാള്‍ ശേഖരിച്ചിരുന്നതിനാല്‍ പ്രതികളെ കണ്ടു പിടിക്കാന്‍ പൊലിസിനു വേഗത്തില്‍ സാധിച്ചു. പ്രതികള്‍ സ്വകാര്യ ബസ് ജീവനക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."