ലോറിയിടിച്ച് കാര്‍ നടപ്പാതയിലേയ്ക്ക് പാഞ്ഞുകയറി
അമ്പലപ്പുഴ: ലോറി ഇടിച്ച് കാര്‍ നടപ്പാതയിലേയ്ക്ക് പാഞ്ഞുകയറി. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കണ്ണൂര്‍ സ്വദേശിയും തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ ജയപ്രകാശ് (60) ആണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍വച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത്‌നിന്ന് കണ്ണൂരിലേക്ക് പോയ കാറില്‍ എതില്‍ ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട് കാര്‍ ഒന്നര അടി പൊക്കമുള്ള നടപ്പാതയിലേക്ക് ഇടിച്ചുകയറുകയും കാറിലുണ്ടായിരുന്ന വീട്ടുപകരങ്ങള്‍ റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.
കാര്‍ പാലത്തിന്റെ കൈവരികളില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കാറിന്റെ മുന്‍ ഭാഗം ഭാഗീകമായി തകര്‍ന്നു. അമ്പലപ്പുഴ എ.എസ്.ഐ അരുണ്‍, സീനിയര്‍ സിവില്‍ പോലീസര്‍ പ്രമോദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."