ജില്ലാ പൊലിസ് ആസ്ഥാനത്തിനു മുന്നില്‍ ചെളിക്കുളം
കണ്ണൂര്‍: മഴക്കാലമായതോടെ കണ്ണൂര്‍ നഗരം ചെളിക്കുളമായി. ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിനു മുന്നില്‍പോലും മഴയില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ജില്ലാ പൊലിസ് ആസ്ഥാനത്തിനു മുന്നില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്ന പതിനഞ്ചിലധികം കുഴികളാണുള്ളത്. ഇത് പൊലിസ് ഉദ്യോഗസ്ഥരെയും വിവിധ ആവശ്യത്തിനെത്തുന്ന ആളുകളെയും വലയ്ക്കുകയാണ്. ഒരു ചെറിയ മഴ പെയ്താല്‍ പോലും ഈ വഴിയിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവില്ല. എടുത്തു ചാടിയും വസ്ത്രങ്ങള്‍ കയറ്റിപ്പിടിച്ചും ചെളിവെള്ളം മറികടന്നു വേണം ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിലെത്താന്‍. വാഹനം സഞ്ചരിക്കുമ്പോള്‍ അല്പം മാറിനില്ക്കാന് പോലും ഇവിടെ സ്ഥലസൗകര്യവുമില്ല. എന്നാല്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണു പൊലിസ് ആസ്ഥാനത്തു നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തേണ്ടത്. സ്ഥലം എം.എല്‍.എക്കും എം.പിക്കും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കു പണം അനുവദിക്കാം. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് ആരും രംഗത്തെത്തിയില്ലെന്നതാണ് വസ്തുത. ആര്.ടി ഓഫിസ്, ജില്ലാ പൊലിസ് ആസ്ഥാനം, സപ്ലൈ ഓഫിസറുടെ കാര്യാലയം എന്നിങ്ങനെ നിരവധി ഓഫിസുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ ബസ് ഇറങ്ങിയും ട്രെയിന്‍ ഇറങ്ങിയും ഇതുവഴിയാണു നടന്നു പോകാറുള്ളത്. ദിനംപ്രതി നിരവധിയാളുകള്‍ക്കു ദുരിതമാകുന്ന ഈ ചെളിക്കുളം കല്ലുപാകിയോ ടാറിങ് ചെയ്തോ പരിഹരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."