ബസ് സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷന് തുറക്കാത്തത് നാട്ടുകാര്‍ക്ക് ദുരിതമായി
കൊല്ലങ്കോട്: കൊല്ലങ്കോട് ബസ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് തുറക്കാത്തത് നാട്ടുകാര്‍ക്ക് ദുരിതമയി. രണ്ട് കംഫര്‍ട്ട് സ്റ്റേഷന് ഉണ്ടായിട്ടും തുറന്നുനല്‍കാത്തതിനാല്‍ ദിനംപ്രതി ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ആയിരത്തോളം യാത്രക്കാര്‍ക്ക് ദുരിതമായി.
റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപെട്ട് മുന്നു മാസത്തിലധികമായി ബസ് സ്റ്റാന്‍ഡ് അടച്ചിട്ടിരുന്നും റോഡ്പണി കഴിഞ്ഞ ഉടന്‍ കുടിവെള്ളത്തിനുള്ള സംവിധാനവും, കംഫര്‍ട്ട് സ്റ്റേഷന് തുറക്കുവാനുള്ള സംവിധാനവും ഉണ്ടാക്കുമെന്ന് പഞ്ചാത്ത് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും നിലവില്‍ കംഫര്‍ട്ട് സ്റ്റേഷന് തുറന്നുനല്‍കാത്തത് ബസ് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രയാസമുണ്ടാക്കി. രണ്ട് പമ്പുഹൗസുകള്‍ ഉണ്ടായിട്ടും ഇവ പ്രവര്‍ത്തനരഹിതമാണ്.
വെള്ളമില്ലാത്തതിന്റെ പേരില്‍ കംഫര്‍ട്ട് സ്റ്റേഷന് ലേലത്തില്‍ നടത്തിപ്പിന് ഏറ്റെടുക്കുവാന്‍ ആരം വരാത്തതാണ് പ്രതിസന്ധികള്‍ക്ക് വഴിവെച്ചത്. നൂറിലധികം ബസുകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ അടിയന്തിരമായി കംഫര്‍ട്ട് സ്റ്റേഷന് തുറന്നുനല്കുവാനും പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിപ്പിച്ച് യാത്രക്കാര്‍ക്ക് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."