HOME
DETAILS
MAL
പൊലിസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് ടോമിന് തച്ചങ്കരി
backup
June 22 2017 | 08:06 AM
തിരുവനന്തപുരം: ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലിസെന്ന് എ.ഡി.ജി.പി ടോമിന് ജെ.തച്ചങ്കരി. പേഴ്സണല്‍ സെക്യൂരിറ്റി സംവിധാനം പലരും ദുരുപയോഗം ചെയ്യുകയാണ്.
ജനപ്രതിനിധികളും ജഡ്ജിമാരും പോലും സെക്യൂരിറ്റിക്കായി പൊലിസിനെ ആവശ്യപ്പെടുന്നു. സ്വന്തം മണ്ഡലത്തില്‍ പോകാന്‍ ജനപ്രതിനിധികള്‍ക്ക് പൊലിസ് സംരക്ഷണത്തിന്റെ ആവശ്യമെന്താണെന്നും തച്ചങ്കരി കണ്ണൂരില്‍ പറഞ്ഞു.
പൊലിസുകാരുടെ എണ്ണം കൂട്ടുക പ്രായോഗികമല്ല. ഇതുവരെ ഒരു ജനപ്രതിനിധിയെയും പ്രൊട്ടക്ഷന്‍ ഓഫിസര്‍ രക്ഷിച്ചതായി ചരിത്രമില്ല. ഇതൊന്നും പറ്റില്ലെന്ന് പറയാന്‍ പൊലിസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയ്ക്കെന്ന പേരില്‍ പൊലിസിനെ കൂടെക്കൂട്ടുന്നത് ചിലര്‍ സ്റ്റാറ്റസ് ആയിട്ടാണ് കാണുന്നത്. ഇത്തരത്തിലുളള ദുരുപയോഗം സര്‍ക്കാരിന് വലിയ വെല്ലുവിളിയാണെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."