HOME
DETAILS

ദമ്പതികളെ അക്രമിച്ച കേസ്: പ്രതികളെ റിമാന്‍ഡ് ചെയ്തു

  
backup
November 14 2018 | 07:11 AM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8-2

കുമ്പള: ദമ്പതികളെ കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊടിയമ്മ സ്വദേശികളായ എ. അഹ്മദ് നൗഫല്‍ (24), അബ്ദുല്‍ ലത്വീഫ് (24), ജാഫര്‍ സിദ്ദീഖ് (24), മുഹമ്മദ് ജലീല്‍ (30), അബ്ദുല്ല ഫസല്‍ (24) എന്നിവരാണ് റിമാന്‍ഡിലായത്.
കൊടിയമ്മയിലെ പ്രവാസിയായ ഇബ്രാഹിം (38), ഭാര്യ ജമീല (28) എന്നിവരെയാണു പ്രതികള്‍ അക്രമിച്ചത്. സംഭവത്തില്‍ പൊലിസ് കേസെടുത്തതോടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്ന് കുമ്പള പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജമീലയുടെ ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിച്ച് കാറില്‍ തിരികെ പോകുന്നതിനിടെ കൊടിയമ്മ പള്ളിക്കു സമീപത്ത് സംഘം കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇബ്രാഹിമിനെയും ജമീലയെയും ഇരുവരും അക്രമിച്ചുവെന്നാണ് കേസ്. മൂന്നു വര്‍ഷംമുന്‍പ് ഒരു വാട്‌സ്ആപ്പ് മെസേജിന്റെ പേരിലുണ്ടായ പ്രശ്‌നമാണു പുതിയ സംഭവത്തിലേക്കു നയിച്ചത്. പ്രശ്‌നം നേരത്തെ പറഞ്ഞുതീര്‍ത്തിരുന്നു. എന്നാല്‍, വീണ്ടും ഇതേ കാരണം ചൂണ്ടിക്കാണിച്ച് പ്രതികള്‍ ദമ്പതികളെ അക്രമിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago