ചെന്നൈ എക്സ്പ്രസിലെ സംഘര്‍ഷം: രണ്ടുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരെ കല്ലുകൊണ്ട് തലക്കടിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബല്ലകടപ്പുറം സ്വദേശികളായ മുഹമ്മദ് മിദാദ് (23), മുഷ്താഖ്(21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്. ഇവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മംഗളൂരുവില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് പുറപ്പെട്ട ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാര്‍ തമ്മിലാണ് കാഞ്ഞങ്ങാട്ട് സംഘര്‍ഷമുണ്ടായത്. കല്ലുകൊണ്ട് തലക്കടിയേറ്റ നിലയില്‍ നീലേശ്വരം സ്വദേശികളായ പുതിയവളപ്പില്‍ സ്വദേശി വിനോദ് (43), വിനീത്(34) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വണ്ടിയില്‍ വാതിലിനടുത്ത് നില്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ട്രെയിനില്‍ വാതിലിനടുത്തു നിന്നവരോട് മാറാന്‍ വിനോദും വിനീതും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇവിടെയുണ്ടായിരുന്നവര്‍ ഇരുവര്‍ക്കുമെതിരേ തിരിഞ്ഞു. പിന്നീട് മറ്റു ചിലരെ കൂടി വിളിച്ചുചേര്‍ത്ത് ഇവരെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ ഇവരെ കല്ല് കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. വിനോദിനെ ട്രെയിനില്‍നിന്നു തള്ളിയിടാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
റെയില്‍വേ സ്റ്റേഷനിലെ പൊലിസ് എയ്ഡ്പോസ്റ്റിലെ ജീവനക്കാരന് ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."