സംസ്ഥാനതലത്തില്‍ ഡോക്ടര്‍മാരുടെ'ആള്‍മാറാട്ടം' തകൃതി
കൊല്ലം: സംസ്ഥാനതലത്തില്‍ ഡോക്ടര്‍മാരുടെ ആള്‍മാറാട്ടം തകൃതിയായി നടക്കുന്നത് വിവാദമായതിനിടെ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് പകരക്കാരെ രഹസ്യമായി നല്‍കുന്നതിന് പിന്നില്‍ ആരോഗ്യവകുപ്പിലെ ഉന്നതരുടെ ഇടപെടലെന്ന് സൂചന.
ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റര്‍, പി.എച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ പി.എസ്.സി വഴി നിയമനം നേടിയ ഡോക്ടര്‍മാര്‍ അനധികൃതമായി അവധിയെടുത്താല്‍ പുറത്തുനിന്നു കൊണ്ടുവരുന്ന മെഡിക്കല്‍ ബിരുദമുള്ളവരാണ് അപരന്‍ ഡോക്ടര്‍മാര്‍.
ഇത്തരം ഡോക്ടര്‍മാര്‍ ആശുപത്രി ഡ്യൂട്ടി രജിസ്റ്ററില്‍ യഥാര്‍ഥ ഡോക്ടറുടെ പേരെഴുതി ഒപ്പിടുന്നതാണ് പതിവ് രീതി. ആരോഗ്യവകുപ്പ് ഡയരക്ടറേറ്റിലെ ഉന്നതരുടെയും ഡോക്ടര്‍മാരുടെ സംഘടനകളുടെ പിന്‍ബലവും ഉള്ളതിനാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ നിസ്സഹായാവസ്ഥയിലാണ്.
അപരന്‍ ഡോക്ടര്‍മാരെ വച്ചശേഷം പ്രൈവറ്റ് പ്രാക്ടീസിന് കുടപിടിക്കാന്‍ പ്രതിമാസം നിശ്ചിത തുക ആരോഗ്യവകുപ്പിലെ ചില കേന്ദ്രങ്ങളില്‍ പടിനല്‍കുകയും വേണം. ഇതിനു തടസം നേരിട്ടാല്‍ ആരോഗ്യവകുപ്പിലെ വിജിലന്‍സ് വിഭാഗം ഇത്തരം ആശുപത്രികളില്‍ പരിശോധന നടത്തുമെന്നാണ് കെ.ജി.എം.ഒ.എയുടെ മുന്‍ ഭാരവാഹി വ്യക്താമാക്കിയത്. ഇതിനു സമാന സംഭവമാണ് കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്കു പകരം മറ്റൊരു ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നത് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച പരാതിയെ തുടര്‍ന്നായിരുന്നു ആരോഗ്യവകുപ്പ് ഡയരക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."