പകര്‍ച്ചപ്പനി: ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനം വേണമെന്ന്
ആലപ്പുഴ : പകര്‍ച്ചപ്പനി പടര്‍ന്നു പിടിയ്ക്കാന്‍ കാരണം ജനറല്‍ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതാണെന്നു കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആശുപത്രിയിലെത്തുന്ന രോഗികളെ ഒരാവശ്യവുമില്ലാതെ വണ്ടാനം മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റുന്ന രീതി ഉപേക്ഷിക്കണം. സാധാരണക്കാര്‍ക്ക് സേവനം നല്‍കേണ്ട ആശുപത്രി ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നത് തെറ്റാണെന്നു ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ഇന്നലെ നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഇത്തരത്തില്‍ ഒരു ആക്ഷേപം ഉയര്‍ന്നത്. ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടന്മാര്‍ ഇല്ലാത്തത് ചികില്‍സയ്ക്ക് തടസമാകുന്നുണ്ട്. രാത്രികാലങ്ങളില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തും ആശുപത്രിയിലെത്തുന്ന സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
രാത്രികാലങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ റോഡു നിര്‍മ്മാണങ്ങളിലൂടെ ചാലുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാലാണ് കൂടുതല്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്.
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്നു കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പന്‍ പറഞ്ഞു. ഓരോ വാര്‍ഡിലേയ്ക്കും തിരഞ്ഞെടുത്ത വാളണ്ടിയര്‍മാര്‍ക്ക് ശരിയായ രീതിയിലുള്ള പരിശീലനം നല്‍കാത്തതും പനി പടര്‍ന്നു പിടിക്കാന്‍ കാരണമാണ്. വാളണ്ടിയര്‍മാര്‍ക്കു പരിശീലനം നല്‍കുന്നത് ഫാര്‍മസിസ്റ്റ് ആണെന്ന ആക്ഷേപം നിലവിലുണ്ട്.നിലവില്‍ 90 ഡോക്ടര്‍മാര്‍ ജോലി ചെയ്യണ്ടിടത്ത് വെറും 45 ഡോക്ടമാരുടെ സേവനാമാണുള്ളത്.
ബ്ലഡ് ബാങ്കിന്റെ അപര്യാപതതയും രോഗികളെ വലയ്ക്കുന്നുണ്ടെന്നു ജനറല്‍ ആശുപത്രി സുപ്രണ്ട് ശ്രീദേവി പറഞ്ഞു. പ്ലേറ്റ്‌ലെറ്റിന്റെ ലഭ്യത കുറവും നിലവിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 24ന് രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് അഞ്ച് വരെ ഡ്രൈ ഡേ ആചരിക്കുമെന്നു ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു.ഡി.എം.ഒ വസന്ത ദാസ് ഡെപ്യൂട്ടി ഡി.എം.ഒ ജമുന വര്‍ഗ്ഗീസ്, കൗണ്‍സിലര്‍മാരായ സാബു, ജോസ്, ഷീബ എന്നിവരും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."