HOME
DETAILS

റാഫേല്‍ കരാര്‍: കോടതിയില്‍ സര്‍ക്കാറിനു തിരിച്ചടി

  
backup
November 14 2018 | 09:11 AM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

 

ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ സംബന്ധിച്ച ആരോപണങ്ങളില്‍ വാദം കേള്‍ക്കവെ വ്യോമസേന ഉദ്യോഗസ്ഥനോട് ഉടനടി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ വ്യോമസേന ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ ഇത് വിശദീകരിക്കേണ്ടെന്നായിരുന്നു കോടതിയുടെ തീര്‍പ്പ്.

10 മിനിട്ടിനുള്ളില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് കോടതിയിലെത്താന്‍ സാധിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞതോടെ ഇപ്പോള്‍ വാദം കേള്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ കോടതിയിലുണ്ടാവണം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. പ്രതിരോധ മന്ത്രാലയത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

ഹര്‍ജിക്കാരുടെ വാദമാണ് കോടതിയില്‍ നടന്നത്. മുഴുവന്‍ നടപടിക്രമങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇടപാട് നടന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് സാങ്കേതിക വശങ്ങളിലേക്ക് കോടതി കടന്നത്.

റാഫേലില്‍ ആയുധങ്ങളുടെ വിലവിവരങ്ങള്‍ എല്ലാം പറയാനാവില്ലെന്നും ആയുധസജ്ജമായ വിമാനത്തിന്റെ വില പുറത്തുവിടാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ആയുധങ്ങളുടെ കാര്യത്തില്‍ രഹസ്യ സ്വഭാവമുണ്ടായില്ലെങ്കില്‍ അത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നായിരുന്നു വാദം. വിമാനത്തിന്റെ അടിസ്ഥാന വിലയും മറ്റ് സജ്ജീകരണങ്ങളുടെ വിലയും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago