രാജസ്ഥാനില്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപിക്ക് വീണ്ടും തിരിച്ചടി. രാജസ്ഥാനിലെ ദൗസ മണ്ഡലത്തില്‍ നിന്നുള്ള എംപി ഹരീഷ് മീണ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ എംപി പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത ക്ഷീണമാണ്.
രാജസ്ഥാനിലെ മുന്‍ ഡിജിപിയായിരുന്ന ഹരീഷ് മീണ 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ദൗസ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച വിജയം കണ്ടെത്തുകയുമായിരുന്നു. കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ച ഹരീഷ് മീണയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഹരീഷ് മീണയുടെ സഹോദരന് നേരത്തെ മുതല്‍ നമോ നാരായണന് മീണ കോണ്‍ഗ്രസിലാണ്. രാജസ്ഥാനിലെ പ്രബലസമുദായമാണ് മീണ സമുദായം. രാഷ്ട്രീയത്തിലും സര്‍ക്കാര്‍ ജോലികളിലും മീണ സമുദായത്തില്‍ നിന്നുള്ളവര്‍ ധാരാളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."