'എന്റെ പ്രഫഷണലിസത്തെയാണ് അവര്‍ അധിക്ഷേപിക്കുന്നത്'- ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങള്‍ക്കെതിരെ നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ അധിക്ഷേപകരമായി പ്രതികരണങ്ങള്‍ക്കെതിരെ നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. തന്റെ പ്രഫഷണലിസത്തെ അപമാനിക്കുകയാണ് ഇവര്‍ ഇത്തരം പ്രതികരണങ്ങളിലൂടെ ചെയ്യുന്നതെന്ന അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാനര്‍ജി ഇടതു ചായ് വുള്ളയാളാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞതാണെന്നുമായിരുന്നു പിയൂഷ് ഗോയല്‍ പറഞ്ഞത്. ബാനര്‍ജിയെ അഭിനന്ദിച്ച ശേഷമായിരുന്നു അധിക്ഷേപിക്കുന്ന രീതിയിലുള്ള മന്ത്രിയുടെ പ്രതികരണം.
അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം ലഭിച്ചു, ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്തായിരുന്നു അദ്ദേഹത്തിന്റെ ധാരണകളെന്ന്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ഇടതു ചായ്‌വ് വെച്ചു പുലര്‍ത്തുന്നവയാണ്. അദ്ദേഹം ന്യായ് പദ്ധതിയെ പരിപോഷിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു'. പിയുഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് ഏറെയും നൊബേല്‍ ലഭിക്കുന്നതെന്നായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരിഹാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."