തീവ്രവാദം നാടിന് ആപത്ത്: ആലിക്കുട്ടി മുസ്ലിയാര്
കുറ്റ്യാടി: മതത്തിന്റെ മേലങ്കി അണിഞ്ഞ് നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ത്രീവ്രവാദ പ്രവര്‍ത്തനം നാടിന് ആപത്തെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി പ്രഫ: ആലിക്കുട്ടി മുസ്ലിയാര്. വേളം പുത്തലത്ത് എസ്.ഡി.പി.ഐ അക്രമി സംഘം കൊലപ്പെടുത്തിയ എസ്.കെ.എസ്.എസ്.ഫ്, യൂത്ത്ലീഗ് പ്രവര്ത്തകന് പുളിഞ്ഞോളി നസീറുദ്ധീന്റെ വീട് സന്ദര്‍ശിച്ച് പിതാവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെയും നാട്ടുകാരുടെയും നന്മയ്ക്കായി നിലകൊണ്ട നസീറുദ്ധീന്റെ കൊലപാതകം സൗഹാര്ദ്ധപരമായും സന്തുലിതമായും നാട് കാത്തുസൂക്ഷിച്ചു പോരുന്ന രാഷ്ട്രീയരംഗത്ത് ഏറെ അപകടപ്പെടുത്തുന്നതാണ്. മനുഷ്യന്റെ രക്തവും അഭിമാനവും കാത്തുസൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രവാചകന്റെ കല്‍പ്പനയ്ക്ക് വിരുദ്ധമായി സ്വന്തം സമുദായത്തില്‍ തന്നെ കുഴപ്പമുണ്ടാക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും സുരക്ഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ അസ്വസ്ഥത വിതയ്ക്കുന്ന ഇത്തരം നിക്ഷിപ്ത താല്പര്യക്കാര്ക്കെതിരേ നീതിപീഠം ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷമ കൈക്കൊള്ളാനും മയ്യിത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സദസ്സുകള്‍ സംഘടിപ്പിക്കാനും പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ ടി.വി.സി അബ്ദുസ്സമദ് ഫൈസി, മൊയ്തു ഫൈസി പൈക്കളങ്ങാടി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസിംങ് സെക്രട്ടറി ഒ.കെ റിയാസ് മാസ്റ്റര്‍, ഷൈജല്‍ അഹമ്മദ്, മുഹമ്മദലി വേളം അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."