HOME
DETAILS
MAL
റമദാന് പ്രഭാഷണ സദസില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്തി
backup
June 22 2017 | 18:06 PM
വേങ്ങര: ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതിനിടെ ബോധവല്‍ക്കരണങ്ങളുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജന പ്രതിനിധികളും സജീവമാവുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ജില്ലാ ജഡ്ജ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആലോചനാ യോഗം ചേര്‍ന്ന് വിവിധ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. വേങ്ങരയില്‍ സംഘടിപ്പിച്ച റമദാന് പ്രഭാഷണ പരിപാടിയില്‍ വേങ്ങര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡങ്കിപ്പനിക്കെതിരെ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ക്ലാസെടുത്തു. ഉദ്ഘാടകന്‍ മലപ്പുറം ഖാസി ഒ.പി.എം മുത്തുക്കോയ തങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ഉപഹാരം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."