HOME
DETAILS

Let's ഫുട്‌ബോള്‍

  
backup
October 20 2019 | 03:10 AM

indian-football-league-start-from-784063-2

 

 

 



കൊച്ചി: ഉപതെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ കേരളം ഫുട്‌ബോള്‍ ലഹരിയിലേക്ക് തിരിയുകയാണ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പിന്റെ ആദ്യമത്സരത്തിന് ഇന്ന് വൈകിട്ട് 7.30 ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കിക്കോഫ്. ദേശീയ ഫുട്‌ബോള്‍ ഭൂപടത്തില്‍ പ്രധാനികളായ കൊല്‍ക്കത്തയും കൊച്ചിയും വീണ്ടും നേര്‍ക്കുനേര്‍. കൊച്ചി ഹോം ഗ്രൗണ്ടാക്കിയ കേരള ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും തമ്മിലാണ് ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ തകര്‍ന്നടിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറിയാണ് ആറാം അങ്കത്തില്‍ കിരീടമോഹവുമായി ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് സീസണിലായി എട്ടു കോച്ചുമാരെ പരീക്ഷിച്ച കേരള ബ്ലാസ്റ്റേഴ്‌സ് സ്വപ്നകിരീടത്തിലേക്ക് നയിക്കാന്‍ മുന്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പരിശീലകനായ ഡച്ചുകാരന്‍ എല്‍ക്കോ ഷറ്റോരിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ആക്രമണ ഫുട്‌ബോള്‍ ശൈലിയുടെ വക്താവായ ഷറ്റോരി ഇന്ന് നൈജീരിയന്‍ സെന്റര്‍ ഫോര്‍വേഡായ ബര്‍ത്ത്‌ലോമിയോ ഒഗ്ബച്ചെയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന മഞ്ഞപ്പടയെ വിന്യസിക്കുമ്പോള്‍ കാണികള്‍ പ്രതീക്ഷിക്കുന്നതും ആക്രമിച്ചുള്ള ഒരു പോരാട്ടമാണ്. നിറഞ്ഞുമറിയുന്ന ആരാധകരുടെ പിന്‍ബലമുണ്ടായിട്ടും ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിടാന്‍ കഴിയാത്ത ബ്ലാസ്റ്റേഴ്‌സിന്റെ ഇത്തവണത്തെ ലക്ഷ്യം വിജയകിരീടം തന്നെയാണെന്നാണ് ഷറ്റോരി പറയുന്നത്. പഴുതടച്ച പ്രതിരോധവും സജീവമായ ആക്രമണവുമാണ് ആവശ്യം. തിരിച്ചടിക്കുക മാത്രമല്ല ആക്രമണം. എപ്പോഴും കളിയില്‍ ആക്രമിച്ചുകളിക്കാന്‍ കഴിയണം. വിജയം മാത്രമായിരിക്കണം ലക്ഷ്യം. ഇതിന് ടീം സജ്ജമാണെന്നാണ് ഷറ്റോരി പറയുന്നത്.
ബ്ലാസ്റ്റേഴിന്റെ വല കാക്കാന്‍ ബിലാല്‍ ഖാന്‍ തന്നെയാണ് സാധ്യതകളില്‍ ഒന്നാമന്‍. ഐ ലീഗ് പോരാട്ടങ്ങളില്‍ ബിലാലിന്റെ സംരക്ഷണവലയം എതിരാളികള്‍ അറിഞ്ഞതാണ്. മറുവശത്ത് മഞ്ഞപ്പടയുടെ കരുനീക്കങ്ങള്‍ അറിയാവുന്ന താരമായ ധീരജ് സിങ് തന്നെയാകാനാണ് സാധ്യത. പ്രതിരോധത്തില്‍ ജിയാനി സൂയിവര്‍ ലൂണ്‍ എന്ന നായകന്‍ ഒരുവശത്തും മറുഭാഗത്ത് ജോണ്‍ ജോണ്‍സണ്‍ എന്ന വന്‍മതിലും ഉണ്ടാകും. ജിങ്കന് പകരം എത്തിയ രാജു ഗെയ്ക്വാദിന് അവസരം ഇന്ന് തന്നെ ലഭിക്കാനാണ് സാധ്യത. ഇടതുപാര്‍ശ്വ സ്ഥാനത്തേക്ക് ലാല്‍റുവാത്താര വരുമ്പോള്‍ വലതു പാര്‍ശ്വത്തിന്റെ ഉത്തരവാദിത്വം മുഹമ്മദ് റാകിപ്പിനും ലഭിച്ചേക്കാം. ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെയും കാമറൂണ്‍ താരം റാഫേല്‍ മെല്ലിയും ഒരുമിക്കുന്ന മൂര്‍ച്ചയേറിയ ആക്രമണമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുഹമ്മദ് മുസ്തഫ എന്ന ഡിഫന്‍സീവ് മിഡ് ഫീല്‍ഡറില്‍ തുടങ്ങുന്ന മധ്യനിരയില്‍ സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച കൂട്ടിനെത്തും. അണമുറിയാതെ പാസ് നല്‍കി മുന്നേറാന്‍ കഴിവുള്ള സിഡോഞ്ചയ്ക്ക് കരുത്തായി സഹലുമുണ്ടാകും. കൂടെ നര്‍സാരിയാണോ സാമുവലുമാണോ എന്നതാണ് ആദ്യഇലവനില്‍ അറിയേണ്ടത്. ആദ്യകിരീടം സമ്മാനിച്ച കോച്ച് അന്റോണിയോ ഹബാസിനെ മടക്കിവിളിച്ചു പുത്തന്‍ കരുത്തുമായി എത്തുന്ന എ.ടി.കെ ലക്ഷ്യമിടുന്നതും ഒന്ന് മാത്രം. രണ്ട് തവണ നേടിയ കിരീടം മൂന്നാം തവണയും കൊല്‍ക്കത്തയിലേക്ക് എത്തണം. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്വമുള്ള പോരാട്ട വീര്യമുള്ള സംഘത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് റോയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള എ.ടി.കെയെ കളത്തിലിറക്കുന്നത്. ഫിജി താരമായ ഇന്ത്യന്‍ വംശജന്‍ റോയ് കൃഷ്ണയും ആസ്‌ത്രേലിയന്‍ താരമായ ഡേവിഡ് വില്യംസും ചേര്‍ന്ന് എ.ടി.കെയ്ക്കായി ആക്രമിച്ച് മുന്നേറാനാണ് നീക്കം. മധ്യനിരയില്‍ നിറഞ്ഞുകളിക്കാന്‍ സ്‌പെയിന്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസിനെയും വിദേശതാരം എഡു ഗാര്‍ഷ്യയെയും ആദ്യ ഇലവനിലേക്ക് ഹബാസ് നിയോഗിച്ചേക്കും. മലയാളി താരം അനസിന് പകരം ഈസ്റ്റ് ബംഗാള്‍ വിട്ടെത്തിയ രഞ്ജന്‍ സിങ്ങിനെയായിരിക്കും ഹബാസ് പരീക്ഷിക്കാന്‍ സാധ്യത. ശക്തരായ പരിശീലകര്‍ക്ക് കീഴില്‍ തന്ത്രങ്ങള്‍ മെനഞ്ഞെത്തുന്ന ഇരു ടീമും ആവേശം ലഹരിയായി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago