HOME
DETAILS
MAL
ബി.എസ്.എഫ് ജവാന്റെ കൊലപാതകം: ബംഗ്ലാ സൈനികര്‍ക്കെതിരെ കേസ്
backup
October 20 2019 | 03:10 AM
കൊല്‍ക്കത്ത: ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിങ് (50) കൊല്ലപ്പെട്ട കേസില്‍ ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ സേനയായ ബി.ജെ.ബി അംഗങ്ങള്‍ക്കെതിരേ കേസ്. ബി.എസ്.എഫില്‍ നിന്നുള്ള പരാതി പ്രകാരം മുര്‍ഷിദാബാദ് പൊലിസ് ആണ് കേസെടുത്തത്.
മുര്‍ഷിദാബാദില്‍ ഇന്ത്യോ-ബംഗ്ലാ അതിര്‍ത്തിയിലെ ഫ്‌ളാഗ് മീറ്റിങ്ങിന് പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ മറ്റൊരു ബി.എസ്.എഫ് ജവാന് പരുക്കേറ്റിരുന്നു. എന്നാല്‍, തെറ്റിദ്ധാരണ കാരണമാണ് ബി.ജെ.ബിയുടെ ഭാഗത്തുനിന്ന് വെടിവയ്പുണ്ടായതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."