മഴക്കാല രോഗങ്ങള്‍ വ്യാപകം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
തിരുനാവായ: മഴക്കാലരോഗം വ്യാപകമാകുന്നതു തടയാന്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. തിരുനാവായ പ്രാഥമികാരോഗ്യകേന്ദ്രം മേധാവികള്‍ ഇന്നലെ പഞ്ചായത്തിലെ അങ്ങാടികളില്‍ പരിശോധന നടത്തി. പഴവര്‍ഗ കച്ചവട സ്ഥാപനങ്ങളിലും പച്ചക്കറി കടകളിലുമാണ് സന്ദര്‍ശനം നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
പനി, വയറിളക്കം, ഛര്‍ദ്ദി രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ പരിശോധന. പഴംപച്ചക്കറി വര്‍ഗങ്ങള്‍ വാങ്ങിയാല്‍ വെള്ളത്തില്‍ അരമണിക്കൂറോളം വെള്ളത്തിലിട്ടു കഴുകി വേണം ഉപയോഗിക്കാന്‍. തിളപ്പിച്ചാറിയ വെള്ളം മാത്രമെ കുടിക്കുവാന്‍ പാടുളളു.കെമിക്കല്‍ ഡയറി അടങ്ങുന്നതിനാല്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് ഉത്തമം.കിണര്‍മറ്റു കുടിവെളള ശ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗടറിട്ടു ശുദ്ധീകരിക്കണം.കൊതുക് നശീകരണം ഉറപ്പാക്കണം.
പനി കൂടുതലായാല്‍ ഡോക്ടര്‍മാരെ സമീപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയാണ് ആരോഗ്യവകുപ്പിന്റെ സന്ദര്‍ശനം.
തിരുനാവായയില്‍ രണ്ടു ഡങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അനില്‍ പിഷാരടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."