HOME
DETAILS

അന്ധകാരനഴി കടപ്പുറത്തെ വിനോദസഞ്ചാര വകുപ്പിന്റെ കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു

  
backup
August 05 2016 | 23:08 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b4%b4%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-2



തുറവൂര്‍: അന്ധകാരനഴി ബീച്ചില്‍ വിനോദസഞ്ചാര വകുപ്പ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് 32 കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടങ്ങളെല്ലാം നശിച്ചു. ബീച്ചിലേക്കുളള ഗതാഗതം സുഗമമാക്കുന്നതിനുള്ള സ്പില്‍വേയുടെ തെക്കും വടക്കുമായി രണ്ടു പാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും തെക്കേ പാലം മാത്രമേ തുറന്നു കൊടുത്തിട്ടുളളൂ. വടക്കേപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് പ്രദേശത്തന്റെ ഭംഗി പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്ന ടൂറിസം പദ്ധതി. കടല്‍ കാഴ്ചകള്‍ കാണാന്‍ മേല്‍പ്പാലം, വിശ്രമ മുറികള്‍,  ഇരിപ്പിടങ്ങള്‍ എന്നിവയും തീരത്ത് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം നശിച്ചു കിടക്കുകയാണ്. മത്സ്യ വില്‍പന ലേല ഹാളും വിശ്രമ കേന്ദ്രങ്ങളും മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നു ആക്ഷേപമുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട മനോഹര തീരങ്ങളിലൊന്നായ അന്ധകാരനഴി ബീച്ചിലേക്ക് ഒഴിവു ദിവസങ്ങളില്‍ ധാരാളം വിനോദ സഞ്ചാരികളാണ് എത്തുന്നത്. ശക്തമായ അടിയൊഴുക്കുളള ഈ  തീരത്ത് അപകട സാധ്യതകള്‍ കൂടുതലാണ്. ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒന്നും തന്നെയില്ല. എങ്കിലും മനോഹരമായ ബീച്ചിലേക്കുളള വിനോദസഞ്ചാരികളുടെ ഒഴുക്ക് ദിനം പ്രതി വര്‍ധിക്കുകയാണ്. കാടുകയറി കിടക്കുന്ന അന്ധകാരനഴി ബീച്ച് സൗന്ദര്യവല്‍ക്കരിച്ച് വി നോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പും സര്‍ക്കാരും ജനപ്രതിനിധികളും തയ്യാറാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago