പ്രോസ്റ്റേറ്റ് ഗ്രന്ഥിയുംആരോഗ്യ പ്രശ്‌നങ്ങളും
വയോജനങ്ങള്‍ക്കായുള്ള ക്ലിനിക്കുകളില്‍ പലപ്പോഴും രോഗികള്‍ പറയാറുള്ള കാര്യമാണ് പ്രോസ്റ്റേറ്റ് വീക്കം. പുരുഷന്മാരിലുള്ള ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്ര സഞ്ചിക്കു താഴെയായി, മലദ്വാരത്തിനു മുന്നിലായാണ് ഇതിന്റെ സ്ഥാനം. ഈ ഗ്രന്ഥിയിലൂടെയാണ് മൂത്ര നാളി കടന്നു പോകുന്നത്.
പ്രത്യുല്‍പ്പാദന ഘട്ടത്തില്‍ ബീജങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്നുള്ളതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ജോലി. പ്രായമാകുന്നതോട് കൂടി പ്രോസ്റ്റേറ്റ് ഗ്രന്ധിക്ക് കാര്യമായ പ്രവര്‍ത്തങ്ങളില്ലാതിരിക്കുകയും, പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. പ്രായം കൂടുംതോറും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍:
ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാഷ്യ (benign prostatic
hyperplasia-)
പ്രോസ്റ്റേറ്റ് ഗ്രന്ധിക്കുണ്ടാകുന്ന വീക്കമാണിത്. വലുപ്പം വര്‍ധിച്ച പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂത്രനാളിയെ ഞെരുക്കുകയും, അതിന്റെ ഫലമായി മൂത്രം പൂര്‍ണമായി പോകാതിരിക്കുക, വേദന അനുഭവപ്പെടുക, അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക തുടങ്ങിയവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍.
പ്രോസ്റ്റാറ്റൈറ്റിസ് (prostatitis)
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയാണിത്. പനി, കുളിര്, മൂത്രമൊഴിക്കുമ്പോള്‍ വേദന തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.
പ്രോസ്റ്റേറ്റിക്ക് കാന്‍സര്‍ (prostatic cancer)
വേദന, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ജടഅ (prostate specific antigen) എന്ന ലളിതമായ രക്തപരിശോധന വഴി പ്രോസ്റ്റേറ്റ് കാന്‍സറും സാധാരണ വീക്കവും തിരിച്ചറിയാന്‍ സാധിക്കും. ഇത് കൂടാതെ സ്‌കാനിങ് പരിശോധനകളും നടത്തിവരുന്നു.
നേരത്തെയുള്ള രോഗ നിര്‍ണയവും, കൃത്യമായ ചികിത്സയും ഒരു പരിധിവരെ ശസ്ത്രക്രിയ ഒഴിവാക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ, ലേസര്‍ ചികിത്സ തുടങ്ങിയ മറ്റു മാര്‍ഗങ്ങളും സ്വീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."