കൂടത്തായി കൊലപാതകം: സിലിയുടെ മകനെയും ജോളി വെറുതെ വിട്ടില്ല, കഠിനമായി പീഡിപ്പിച്ചിരുന്നതായി കുട്ടിയുടെ മൊഴി: വീട്ടില്‍ കഴിഞ്ഞിരുന്നത് അപരിചിതനെപ്പോലെ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി കൊലപ്പെടുത്തിയ സിലിയുടെ മകനെയും വെറുതെ വിട്ടില്ല. ഷാജുവിന്റെയും സിലിയുടെയും പത്താംക്ലാസ് വിദ്യാര്‍ഥിയായ മകനെയും കഠിനമായി പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴി. ഇന്നലെ അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.
എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് തരം തിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ജോളി നല്കിയ വെള്ളം കുടിച്ച ശേഷമാണ് സിലി കുഴഞ്ഞുവീണതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
സിലിയുടെ മരണശേഷമാണ് ജോളിയും ഷാജുവും വിവാഹിതരാകുന്നത്.
സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."