പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: മകനെ ഓംപ്രകാശ് ചൗത്താല പുറത്താക്കി
ചണ്ഡീഗഡ്: പാര്‍ട്ടി വിരുദ്ധ പ്രവര്ത്തനമാരോപിച്ചു മകന് അജയ് സിങ് ചൗത്താലയെ പിതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗത്താല ഇന്ത്യന്‍ നാഷനല്‍ ലോക്ദളില്‍ (ഐ.എന്‍.എല്‍.ഡി) നിന്നു പുറത്താക്കി.
ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുന്ന ഔംപ്രകാശ് ചൗത്താലയുടെ നിര്‍ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അശോക് അറോറയാണ് ഇന്നലെ ചണ്ഡീഗഡില്‍ പ്രഖ്യാപിച്ചത്. അദ്ദേഹത്തോടൊപ്പം അജയ് സിങ് ചൗത്താലയുടെ സഹോദരന് അഭയ് സിങ് ചൗത്താലയും പുറത്താക്കല്‍ പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു. അതേസമയം, പാര്‍ട്ടി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 17ന് ഉന്നതാധികാര സമിതി യോഗം വിളിച്ചിട്ടുണ്ട്. അജയ് സിങ്ങിനെ പുറത്താക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ മകന് ദ്വിഗ് വിജയ് ചൗത്താല പറഞ്ഞു. നേരത്തെ, അജയ് സിങിന്റെ മറ്റൊരു മകനും എം.പിയുമായ ദുഷ്യന്ത് ചൗത്താലയെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചു പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."